ദിവസവും തുളസി വെള്ളം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് തുളസി. ഇത് ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ പറ്റും. ദിവസവും തുളസി വെള്ളം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
16

Image Credit : Getty
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയും
ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തടയാൻ ദിവസവും തുളസി വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ഇതിൽ ആന്റിവൈറൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
Add Asianetnews as a Preferred Source

26
Image Credit : Getty
രോഗപ്രതിരോധ ശേഷി കൂട്ടുന്നു
രോഗപ്രതിരോധ ശേഷി കൂട്ടാൻ തുളസി വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ഇത് അണുബാധകൾ ഉണ്ടാവുന്നതിനെ ചെറുത്തു നിർത്തുന്നു.
36
Image Credit : Getty
അസ്മ പോലുള്ള അസുഖങ്ങളെ തടയും
തുളസിയിൽ നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും തുളസി വെള്ളം കുടിക്കുന്നത് അസ്മ പോലുള്ള അസുഖങ്ങൾ വരുന്നത് തടയും.
46
Image Credit : Getty
ചുമ കുറയ്ക്കുന്നു
നിർത്താതെയുള്ള ചുമ കുറയ്ക്കാനും തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്. ദിവസവും ഇത് കുടിക്കുന്നത് ശീലമാക്കാം.
56
Image Credit : Getty
നിർജ്ജലീകരണം തടയുന്നു
ശരീരത്തിൽ ജലാംശം നിലനിർത്താൻ തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് നിർജ്ജലീകരണം തടയാൻ സഹായിക്കും.
66
Image Credit : Getty
നല്ല ഉറക്കം ലഭിക്കും
സമ്മർദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും ദിവസവും തുളസി വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ഇത് ചായയിലിട്ടും കുടിക്കാവുന്നതാണ്.
Latest Videos

