രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങള്‍
പെട്ടെന്ന് രോഗങ്ങള്‍ വരുന്നതിനെ ചെറുക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങളെ പരിചയപ്പെടാം.

മാതളം
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്.
ഓറഞ്ച്
വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
പേരയ്ക്ക
വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പഴമാണിത്.
ആപ്പിള്‍
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
പപ്പായ
വിറ്റാമിനുകളും നാരുകളും അടങ്ങിയ പപ്പായ കഴിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.
ഞാവല്‍പ്പഴം
വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളും അടങ്ങിയ ഞാവല്‍പ്പഴം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
കിവി
വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ കിവി രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
പിയര്‍ പഴം
വിറ്റാമിന്‍ സി അടങ്ങിയ പിയര്‍ പഴം കഴിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.