ഇന്ന് അന്താരാഷ്ട്ര ചായ ദിനം; അറിയാം അഞ്ച് തരം ചായകളെ പറ്റി...
എല്ലാ വർഷവും മെയ് 21 ന് അന്താരാഷ്ട്ര ചായ ദിനം ആചരിച്ച് വരുന്നു. എത്ര ക്ഷീണമാണെങ്കിലും ഒരു കപ്പ് ചായ മാത്രം കുടിച്ചാൽ മതി ഉന്മേഷം കിട്ടാൻ. ചായയിൽ തന്നെ വ്യത്യസ്ത തരത്തിലുള്ള ചായകളുണ്ട്. അറിയാം അഞ്ച് തരം ചായകളെ കുറിച്ച്...

കറുവപ്പട്ട ചായ: ദിവസവും ഒരു ഗ്ലാസ് കറുവപ്പട്ട ചായ കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, ആർത്തവവിരാമം ലഘൂകരിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നിവ ഉൾപ്പെടെ ആരോഗ്യപരമായ ധാരാളം ഗുണങ്ങളും കറുവപ്പട്ട ചായ നൽകുന്നു. കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ സ്ത്രീകളിൽ കണ്ട് വരുന്ന പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) കുറയ്ക്കാനും സഹായിക്കുന്നു.

ഗ്രീൻ ടീ: ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നതിനോടൊപ്പം പൊണ്ണത്തടി കുറയ്ക്കാനും ഗ്രീൻ ടീ സഹായിക്കും. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിന്‍ എന്ന ആന്റി ഓക്‌സിഡന്റുകൾക്ക് ശരീരത്തിലെ ഡിഎൻഎയുടെ നാശത്തിനു കാരണമാകുന്ന ധാതുക്കൾ ഇല്ലാതാക്കാൻ സഹായിക്കും. അതായത് കാറ്റെച്ചിന്‍ എന്ന ആന്റി ഓക്സിഡന്റിന് ഹൃദയ ധമനികൾ ചുരുങ്ങുന്ന അവസ്ഥയെ ചെറുക്കാനും കാൻസർ, രക്തം കട്ടപിടിക്കൽ എന്നിവയെ തടയാനും സഹായിക്കും.

തുളസി ചായ: ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ തുളസി ചായ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

പുതിന ചായ: പുതിനയില ചേർത്ത ചായ ഓർമ്മശക്തിയെ ത്വരിതപ്പെടുത്തുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മാത്രമല്ല ദീർഘകാലം ഓർമ്മശക്തി നിലനിർത്തുന്നതിനും ഇതു സഹായകമാണെന്നും ഗവേഷണഫലങ്ങൾ വെളിപ്പെടുത്തുന്നു. ആന്റിഓക്‌സിഡന്റുകളുടെ ശക്തമായ ഉറവിടമായ പുതിന. രാവിലെ ഒരു കപ്പ് പുതിന വെള്ളം കുടിക്കുന്നത് ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, ഇരുമ്പ്, മഗ്‌നീഷ്യം എന്നിവ ശരീരത്തിലെത്തുന്നതിന് സഹായിക്കുന്നു.

ഇഞ്ചി ചായ: ആന്റി ഓക്‌സിഡന്റുകളും, വിറ്റാമിനും, മിനറല്‍സും ധാരാളമായി ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാൻ ഇഞ്ചി ചായ സഹായിക്കുന്നു. തടി കുറയ്ക്കുന്ന കാര്യത്തിലും ഇഞ്ചി ചായയ്ക്ക് പ്രത്യേക പങ്കാണുള്ളത്. ഇത് അമിത വിശപ്പിനെ കുറയ്ക്കുകയും ദഹനപ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു.