ശരീരഭാരം കൂട്ടണോ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ശരീരഭാരം കൂട്ടാന്‍ ശ്രമിക്കുവാണോ? ഇതിന് ആദ്യം ഭാരം കുറയുന്നതിന്‍റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തണം. ശേഷം ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തുകയാണ് ചെയ്യേണ്ടത്. പൊക്കത്തിനും പ്രായത്തിനും അനുസരിച്ചുവേണം ശരീരഭാരം കൂട്ടാന്‍.

ശരീരഭാരം കൂട്ടണോ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
വണ്ണം കൂട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ചോറ്
വണ്ണം കുറയ്ക്കുന്നവര്‍ ചോറ് ഒഴിവാക്കുമ്പോള്‍ ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചോറ് ധൈര്യമായി കഴിക്കാം. അന്നജം കൂടുതലുള്ള ചോറ് ശരീരഭാരം കൂട്ടും.
പാല്‍
ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നതും ശരീരഭാരം കൂട്ടാന്‍ സഹായിക്കും.
അവക്കാഡോ
ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ശരീരഭാരം കൂടാന്‍ സഹായിക്കും.
മുട്ട
പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട ദിവസവും കഴിക്കുന്നതും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കും.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
നേന്ത്രപ്പഴം
ദിവസവും ഓരോ ഏത്തപ്പഴം കഴിക്കുന്നതും വണ്ണം കൂട്ടാന്‍ ഗുണം ചെയ്യും.
ചിക്കന്‍
ചിക്കന്‍ പോലെയുള്ള പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരഭാരം കൂടാന്‍ ഗുണം ചെയ്യും.