കറിയില്‍ നിന്നും കിട്ടിയതൊരു പക്ഷിയെ, അതും ജീവനോടെ!

First Published 11, Jul 2019, 9:43 AM IST

കറിയില്‍ നിന്ന് വീണുകിട്ടിയ ഒരു പക്ഷിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. യുകെയിലാണ് വിന്താലു കറിയില്‍ നിന്ന് ഒരു സീഗൽ പക്ഷിയെ കണ്ടെത്തിയത്. 

യുകെയിലെ ടീഗിവിംഗിള്‍സ് വന്യമൃഗ സംരക്ഷണ  (Tiggywinkles Wildlife) ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഒരു ഫോണ്‍ കോള്‍ വന്നു. ഒരു ഓറഞ്ച് പക്ഷിയെ പിടിച്ചു എന്നായിരുന്നു വിളിച്ചവര്‍ പറഞ്ഞത്.

എന്നാല്‍ ആശുപത്രി അധികൃതര്‍ക്ക് എന്താണ് സംഭവം എന്ന് ആദ്യം മനസ്സിലായില്ല. തുടര്‍ന്ന്  അധികൃതര്‍ സംഭവസ്ഥലത്ത് എത്തി കറിയില്‍ നിന്ന് പക്ഷിയെ രക്ഷപ്പെടുത്തി.

വിന്താലു കറിയില്‍ വീണതു കൊണ്ടാണ് ഓറഞ്ച് നിറമായി തോന്നിയത്. ശരിക്കും അതൊരു വെള്ള സീഗൽ പക്ഷിയായിരുന്നു.

കറി ശരീരത്ത് വീണതുമൂലം അതിന് പറക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എങ്ങനെ ഇത് കറിയില്‍ വീണു എന്നതിനെ കുറിച്ച് ആര്‍ക്കും അറിവില്ല.

എന്തായാലും അധികൃതര്‍ തന്നെ ഇതിനെ വൃത്തിയാക്കി. ഇപ്പോള്‍ പക്ഷി ആരോഗ്യത്തോടെ ഇരിക്കുന്നു എന്നും അധികൃതര്‍ ആശുപത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

loader