പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുന്ന സിങ്ക് അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ
First Published Nov 23, 2020, 10:03 PM IST
ഈ കൊവിഡ് കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് വളരെ പ്രധാന കാര്യമായി മാറിയിരിക്കുകയാണ്. സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതല്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ദഹനം, നാഡികളുടെ പ്രവര്‍ത്തനം എന്നിവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് വളരെ നല്ലതാണ്. ലോകത്തിലെ മൂന്നിലൊന്ന് പേർക്കും വേണ്ടത്ര അളവിൽ സിങ്ക് ഭക്ഷണത്തിലൂടെ കിട്ടുന്നില്ലെന്ന് 'ലോകാരോഗ്യ സംഘടന ' വ്യക്തമാക്കുന്നു. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സിങ്ക് അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

നിലക്കടല: സിങ്കിന്റെ ഉറവിടമാണ് നിലക്കടല അഥവ പീനട്ട്. സിങ്ക് മാത്രമല്ല പ്രോട്ടീന്‍, ഫൈബര്‍ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. സസ്യാഹാരം കഴിക്കുന്നവര്‍ക്കും പീനട്ട് കഴിക്കാം. സാലഡിലും മറ്റും ചേര്‍ത്തും പീനട്ട് കഴിക്കാവുന്നതാണ്.

മുട്ട: ഒരു മുട്ടയില്‍ ഒരു ദിവസത്തേക്ക് ആവശ്യമായതിന്റെ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട്. മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പും സെലിനിയവും ബി വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു.
Post your Comments