ബാഴ്‌സലോണ നഗരം മുഴുവന്‍ മെസിക്ക് ഒപ്പം; തെരുവില്‍ ബര്‍ത്തോമ്യുവിനെതിരെ പ്രതിഷേധം ശക്തം- ചിത്രങ്ങള്‍

First Published 26, Aug 2020, 11:16 AM

ഇതിഹാസതാരം ലിയോണല്‍ മെസി ബാഴ്‌സ വിടുമെന്ന വാര്‍ത്ത പരന്നതോടെ ബാഴ്‌സലോണ നഗരത്തില്‍ കടുത്ത പ്രതിഷേധം. ബാഴ്‌സലോണ ആരാധകര്‍ തെരുവിരലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഹോംഗ്രൗണ്ടായ ക്യാംപ് നൂവിന് പുറത്താണ് ആരാധകര്‍ ഒത്തുകൂടിയത്. ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തോമ്യു സ്ഥാനം രാജിവെക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

കഴിഞ്ഞ ദിവസമാണ് മെസി ബാഴ്‌സ ആരാധകരെ ഞെട്ടിപ്പിക്കുന്ന തീരുമാനമെടുത്തത്. ക്ലബില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും റിലീസ് ക്ലോസ് നീട്ടി തരണമെന്നും മെസി ക്ലബിനോട് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം ബാഴ്‌സലോണ പുറത്തുവിടുകയും ചെയ്തു.

പിന്നാലെ മെസിയുടെ ട്രാന്‍സ്ഫര്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അടിയന്തര യോഗം വിളിച്ചുചര്‍ത്തു. ഇതിനിടെ വാര്‍ത്ത പരന്നതോടെ ആരാധകര്‍ നഗരത്തില്‍ തടിച്ചുകൂടി. എന്ത് വിലകൊടുത്തും മെസിയെ ക്ലബില്‍ പിടിച്ചുനിര്‍ത്തണെമെന്ന് ആരാധകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

രാത്രി ഏറെ വൈകീട്ടും നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആരാധകരെത്തി. മെസിയെ പിന്തുണച്ചും ബാര്‍ത്തോമ്യൂവിനെതിരേയുമുള്ള ചാന്റുകളുമായാണ് ബാഴ്‌സ ആരാധകരെത്തിത്.

ക്ലബുമായുള്ള 19 വര്‍ഷത്തെ ബന്ധമാണ് മെസി അവസാനിപ്പിക്കുന്നത്. 2001ലാണ് മെസി ബാഴ്‌സയിലെത്തുന്നത്. ബാഴ്‌സയുടെ ഫുട്‌ബോള്‍ അക്കാദമിയായ ലാ മാസിയയിലൂടെ വളര്‍ന്ന താരം 2004ല്‍ ബാഴ്‌സലോണയുടെ സീനിയര്‍ ടീമിനായി അരങ്ങേറി. പിന്നീട് ഒരിക്കല്‍ പോലും താരത്തിന് ട്രാന്‍സ്ഫറിനെ കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടില്ല.

ആദ്യമായിട്ടാണ് മെസിയുടെ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ ഇത്രത്തോളം ഗൗരവമേറിയ ഒരു ചര്‍ച്ച നടക്കുന്നത്. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂനിച്ചുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായത്.

പുതിയ താരങ്ങളെ ടീമിലെത്തിക്കാത്തതിലും മികച്ച പരിശീലകരെ കൊണ്ടുവരാതിരിക്കുന്നതിലും മെസിയും ബോര്‍ഡും തമ്മില്‍ നേരത്തെ ഇടഞ്ഞിരുന്നു. ഇതിനിടെ ബയേണിനെതിരായ തോല്‍വിയോടെ അപ്പോഴത്തെ പരിശീലകന്‍ ക്വികെ സെറ്റിയന്റെ സ്ഥാനം തെറിച്ചു.

നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍ പരിശീലകനായെത്തി. മെസിയെ പ്രധാനകേന്ദ്രമാക്കി ഒരു ടീം ഒരുക്കാനുള്ള ശ്രമത്തിലായിരുന്ന കൂമാന്‍. അതിനിടെയാണ് മെസിയുടെ തീരുമാനം. ലൂയിസ് സുവാരസ്, ഇവാന്‍ റാകിടിച്ച്, ആര്‍തുറോ വിദാല്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമാവുമെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു.

ഇതിനിടെ മെസി ക്ലബ് വിടാനുള്ള തീരുമാനത്തെ അഭിനന്ദിച്ച് മുന്‍ പ്രതിരോധതാരം കാര്‍ലസ് പുയോള്‍ രംഗത്തെത്തി. എന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് പുയോള്‍ ട്വിറ്ററില്‍ കുറിച്ചിട്ടു. മെസിയുടെ സഹതാരം ലൂയിസ് സുവാരസ് ആവട്ടെ പുയോളിന്റെ ട്വീറ്റിന് കയ്യടിക്കുകയും ചെയ്തു.

കാറ്റലൂനിയന്‍ പ്രസിഡന്റ് ക്വിം ടൊറ മെസിക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തു. കാറ്റലൂനിയ നിങ്ങളുടെ വീടാണ്. നിങ്ങള്‍ പുറത്തെടുത്ത അസാധാരണ പ്രകടനങ്ങളോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച താരത്തിനൊപ്പം ഞങ്ങള്‍ക്ക് കുറച്ച് കാലം ജീവിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടരാണ്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടു.

എവിടേക്കാണ് താരത്തിന്റെ പോക്കെന്നുളള കാര്യത്തിലും ഉറപ്പായിട്ടില്ല. മുന്‍ ബാഴ്സലോണ പരിശീലകന്‍ പെപ് ഗാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാവും താരമെത്തുകയെന്ന് വാര്‍ത്തകളുണ്ട്. മെസിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തികൂടിയാണ് ഗാര്‍ഡിയോള. എന്നാല്‍ പിഎസ്ജിയേക്കും താരം പോകുമെന്ന് വാര്‍ത്തകള്‍ വന്നുതുടങ്ങി. കോച്ച് തോമസ് തുച്ചല്‍ മെസിയെ സ്വാഗതം ചെയ്തിരുന്നു.

loader