MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Sports
  • Football
  • നോക്കൗട്ടിൽ ബ്രസീലിന് എതിരാളികള്‍ നെതർലൻഡ്സോ ജപ്പാനോ അതോ സ്വീഡനോ?, ഗ്രൂപ്പ് എഫിൽ വിധിദിനം

നോക്കൗട്ടിൽ ബ്രസീലിന് എതിരാളികള്‍ നെതർലൻഡ്സോ ജപ്പാനോ അതോ സ്വീഡനോ?, ഗ്രൂപ്പ് എഫിൽ വിധിദിനം

നോക്കൗട്ട് ഉറപ്പിച്ച ബ്രസീലിന്റെ എതിരാളികളെ നിർണ്ണയിക്കുന്നത് ഗ്രൂപ്പ് എഫിലെ അവസാന മത്സരങ്ങളാണ്. നെതർലൻഡ്സ്, ജപ്പാൻ, സ്വീഡൻ എന്നിവർ നോക്കൗട്ട് സാധ്യതകൾ നിലനിർത്തുന്നതിനാൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ ആരാകുമെന്ന് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നു.

2 Min read
Author : Gopalakrishnan C
Published : Jun 25 2026, 07:07 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
ബ്രസീലിന്‍റെ മടയിലേക്ക് ആര്
Image Credit : Getty

ബ്രസീലിന്‍റെ മടയിലേക്ക് ആര്

ലോകകപ്പ് ഫുട്ബോളിൽ ഇതിനകം തന്നെ നോക്കൗട്ട് (റൗണ്ട് ഓഫ് 32) യോഗ്യത ഉറപ്പാക്കിയ മുൻ ചാമ്പ്യന്മാരായ ബ്രസീലിനെ കാത്തിരിക്കുന്നത് ആരാകുമെന്ന് നാളെ പുലര്‍ച്ചെ 4.30ന് നടക്കുന്ന ഗ്രൂപ്പ് എഫിലെ അവസാന ഘട്ട മത്സരങ്ങളോടെ അന്തിമ തീരുമാനമാകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
29
നെതര്‍ലൻഡ്സോ അതോ ജപ്പാനോ
Image Credit : Getty

നെതര്‍ലൻഡ്സോ അതോ ജപ്പാനോ

ഗ്രൂപ്പ് സി ചാമ്പ്യന്മാരായ ബ്രസീലിന് ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരാണ് അടുത്ത റൗണ്ടിൽ എതിരാളികളായി വരുന്നത്. നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്‍റ് വീതമുള്ള നെതർലൻഡ്സും ജപ്പാനും, 3 പോയിന്‍റുള്ള സ്വീഡനും നോക്കൗട്ട് സാധ്യതകളിൽ സജീവമാണ്. രണ്ട് കളിയും തോറ്റ ടുണീഷ്യ ഇതിനകം പുറത്തായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഗ്രൂപ്പ് ചാമ്പ്യന്മാരാകുന്നതിനേക്കാൾ, ബ്രസീലിന് മുന്നിൽ പെടുന്ന ആ 'രണ്ടാം സ്ഥാനക്കാർ' ആരാകുമെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

39
ബ്രസീലിനെ ഒഴിവാക്കാൻ നെതര്‍ലന്‍ഡ്സിന് വേണ്ടത്
Image Credit : Getty

ബ്രസീലിനെ ഒഴിവാക്കാൻ നെതര്‍ലന്‍ഡ്സിന് വേണ്ടത്

റൗണ്ട് ഓഫ് 32-ൽ കരുത്തരായ ബ്രസീലിനെ ഒഴിവാക്കാൻ നെതർലൻഡ്സിന് കാര്യങ്ങൾ ലളിതമാണ്. ഇന്ന് ടുണീഷ്യക്കെതിരെ മികച്ച മാർജിനിൽ വിജയിക്കുക, ഒപ്പം ജപ്പാൻ സ്വീഡനെതിരെ വലിയ ഗോള്‍ വ്യത്യാസത്തില്‍ ജയിക്കാതിരിക്കുകയോ സമനില വഴങ്ങുകയോ വേണം.

49
നെതർലൻഡ്സും ജപ്പാനും ജയിച്ചാൽ
Image Credit : Getty

നെതർലൻഡ്സും ജപ്പാനും ജയിച്ചാൽ

ഇരു ടീമുകളും ഇന്ന് വിജയിക്കുകയാണെങ്കിൽ ഗോൾ ശരാശരിയായിരിക്കും ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുക. നിലവിൽ ഇരുവർക്കും പ്ലസ് 4 ആണ് ഗോൾ വ്യത്യാസമെങ്കിലും, ഒരു ഗോൾ കൂടുതൽ അടിച്ചിട്ടുള്ള ഡച്ച് പടയ്ക്ക് നേരിയ മുൻതൂക്കമുണ്ട്. എന്നാൽ ജപ്പാൻ കൂടുതൽ ഗോളുകൾ നേടി ജയിച്ചാൽ അവര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകുകയും നെതർലൻഡ്സ് രണ്ടാമതായി ബ്രസീലിന്‍റെ മുന്നിലെത്തുകയും ചെയ്യും.

59
നെതര്‍ലന്‍ഡ്സ് സമനില വഴങ്ങിയാൽ
Image Credit : Getty

നെതര്‍ലന്‍ഡ്സ് സമനില വഴങ്ങിയാൽ

ഇനി നെതർലൻഡ്സ് ടുണീഷ്യയോട് അപ്രതീക്ഷിതമായി സമനില വഴങ്ങുകയും, സ്വീഡനോ ജപ്പാനോ ജയിക്കുകയും ചെയ്താൽ നെതർലൻഡ്സ് ഗ്രൂപ്പിൽ രണ്ടാമതാവുകയും നേരിട്ട് ബ്രസീലിന് മുന്നിൽ പെടുകയും ചെയ്യും.

69
ജപ്പാനും സ്വീഡനും സാധ്യതകൾ ഇങ്ങനെ
Image Credit : Getty

ജപ്പാനും സ്വീഡനും സാധ്യതകൾ ഇങ്ങനെ

സ്വീഡനെതിരെ ഇന്ന് സമനില വഴങ്ങിയാൽ പോലും ജപ്പാന് നോക്കൗട്ട് ഉറപ്പാണ്, പക്ഷേ അങ്ങനെ വന്നാൽ അവർ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ ബ്രസീലിന്‍റെ എതിരാളികളാകും. സ്വീഡനെ നെതർലൻഡ്സിനേക്കാൾ കൂടുതൽ ഗോൾ വ്യത്യാസത്തിൽ തോൽപ്പിച്ചാൽ ജപ്പാന് ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറാം.

79
സ്വീഡന് കാര്യങ്ങൾ സിംപിൾ
Image Credit : Getty

സ്വീഡന് കാര്യങ്ങൾ സിംപിൾ

സ്വീഡന് നേരിട്ട് നോക്കൗട്ട് ഉറപ്പിക്കണമെങ്കിൽ ഇന്ന് ജപ്പാനെ വീഴ്ത്തണം. ജയിച്ചാൽ അവർക്ക് 6 പോയിന്‍റാകും. നെതർലൻഡ്സ് കൂടി ഇന്ന് തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ സ്വീഡന് ഗ്രൂപ്പ് ചാമ്പ്യന്മാരാകാം.

89
സ്വീഡന് മുന്നിലുള്ള വഴി
Image Credit : X

സ്വീഡന് മുന്നിലുള്ള വഴി

ഇന്ന് നെതർലൻഡ്സും സ്വീഡനും ഒരുമിച്ച് ജയിക്കുകയാണെങ്കിൽ സ്വീഡൻ രണ്ടാം സ്ഥാനക്കാരായി ബ്രസീലിന് മുന്നിലെത്തും. മത്സരത്തിൽ തോറ്റാൽ സ്വീഡന്‍റെ വഴി പൂർണ്ണമായി അടയും.

99
എന്തും സംഭവിക്കാം
Image Credit : Getty

എന്തും സംഭവിക്കാം

ടുണീഷ്യയെ തോൽപ്പിച്ച് ഡച്ച് പടയും സമുറായ് വീര്യവുമായി ജപ്പാനും ഇന്ന് നേർക്കുനേർ പോരാട്ടങ്ങൾക്ക് ഇറങ്ങുമ്പോൾ ഗ്രൂപ്പ് എഫിൽ എന്തും സംഭവിക്കാം. അതുകൊണ്ട് തന്നെ ഫൈനൽ വിസിൽ മുഴങ്ങുന്നത് വരെ പ്രവചനങ്ങൾ അസാധ്യമാണ്!

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ഫിഫ ലോകകപ്പ് 2026 (FIFA Lokakappu 2026)
ഫിഫ ലോകകപ്പ്

Latest Videos
Recommended Stories
Recommended image1
'ഇത് മെസിയെ അപമാനിക്കുന്നതിന് തുല്യം'; ട്രോഫിയുടെ സ്ഥാനം വില്ലനായി, 85 അടി ഉയരമുള്ള മെസി പ്രതിമ വിവാദത്തിൽ
Recommended image2
ചരിത്ര നേട്ടത്തിന് സ്വർണ്ണത്തിളക്കം, ആറ് ലോകകപ്പുകളിൽ ഗോൾ നേടി ചരിത്രം കുറിച്ച റൊണാൾഡോയ്ക്ക് 'ഗോൾഡൻ ബൂട്ടുമായി' നൈക്കി
Recommended image3
'അവൻ എന്‍റെ അടുത്ത സുഹൃത്ത്, ഏറ്റവും പ്രിയപ്പെട്ടവൻ'; മെസിയുമായുള്ള ആത്മബന്ധം വെളിപ്പെടുത്തി നെയ്മർ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved