മറഡോണ, ചിലര്‍ക്ക് ദൈവം! ചിലര്‍ക്ക് ചെകുത്താന്‍; അര്‍ജന്റീന സമ്മാനിച്ച ഫുട്ബോള്‍ മാന്ത്രികന്‍ അരങ്ങൊഴിയുമ്പോള്‍
First Published Nov 25, 2020, 10:56 PM IST
മറഡോണ ജീവിത കാലം മുഴുവന്‍ ഈ ദ്വന്ദ വ്യക്തിത്വം പേറുന്നുണ്ട്.. അയാളെ സ്നേഹിക്കുന്നവര്‍ക്ക് മാത്രം അയാള്‍ ദൈവവും ദൈവപുത്രനുമാകുന്നു.
1986 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍-
മൈതാനത്തിന്റെ ഇടത് വശത്ത് നിന്ന് ബോക്സിലേക്ക് പന്തുമായി മുന്നേറുന്ന ഡീഗോ മറഡോണക്ക് തിരിച്ച് കിട്ടുന്ന പന്ത് അല്‍പം ഉയര്‍ന്നിട്ടാണ്. ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടണെ മറികടന്ന് ഹെഡ് ചെയ്യാനാകില്ലെന്ന് ഉറപ്പുള്ള ഒരഞ്ചടി അഞ്ചിഞ്ച് കാരന്‍ ചാട്ടത്തിനിടയില്‍ കൈകൊണ്ട് പന്തിനെ വലയിലേക്ക് യാത്രയയക്കുന്നുണ്ട്..

1986 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍-
മൈതാനത്തിന്റെ ഇടത് വശത്ത് നിന്ന് ബോക്സിലേക്ക് പന്തുമായി മുന്നേറുന്ന ഡീഗോ മറഡോണക്ക് തിരിച്ച് കിട്ടുന്ന പന്ത് അല്‍പം ഉയര്‍ന്നിട്ടാണ്. ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടണെ മറികടന്ന് ഹെഡ് ചെയ്യാനാകില്ലെന്ന് ഉറപ്പുള്ള ഒരഞ്ചടി അഞ്ചിഞ്ച് കാരന്‍ ചാട്ടത്തിനിടയില്‍ കൈകൊണ്ട് പന്തിനെ വലയിലേക്ക് യാത്രയയക്കുന്നുണ്ട്..
റഫറി ഗോള്‍ അനുവദിക്കുന്നുണ്ട്..!
കാണികള്‍ ആ ഗോള്‍സ്‌കോററെ തെറി വിളിയോട് കൂടിയാണ് പിന്നീട് എതിരേറ്റ് കൊണ്ടിരിക്കുന്നത്.. 'ചെകുത്താന്റെ സമ്മാനമേ' എന്ന് തുടങ്ങുന്ന അലറിവിളികളില്‍ അയാളെ പ്രകോപിപ്പിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്..നിമിഷങ്ങള്‍ക്കിപ്പുറം മൈതാന മദ്ധ്യത്ത് നിന്ന് കിട്ടുന്ന പന്തുമായി വലത് വിംഗിലൂടെ റണ്ണിന് തുടക്കമിടുന്ന ഡിയാഗോ ആ തെറിവിളികള്‍ക്ക് കാത് കൊടുക്കാതെ ഒന്നൊന്നായി കടമ്പകള്‍ കടന്ന് കുതിക്കുന്നുണ്ട്. സ്വാഭാവിക അനായാസതയോടെ അഞ്ച് എതിര്‍ നിര താരങ്ങളെ മറികടക്കുന്ന ഡിയാഗോ പീറ്റര്‍ ഷില്‍റ്റനേയും തനിക്ക് മാത്രം സാധ്യമായ ബോഡി ഫെയ്ന്റിംഗ് / ഡിസീവിംഗ് ലൂടെ വലത്തോട്ട് പറഞ്ഞ് വിട്ട് ഇടത്തോട്ട് പന്തിനെ ക്ഷണിച്ച് കൊണ്ട് ഷോട്ടിന് തയ്യാറെടുക്കുന്നുണ്ട്.. ഗോള്‍..!

അല്‍പ നേരം മുമ്പ് അയാളുടെ രക്തത്തിനായി അലറിവിളിച്ചവര്‍ക്ക് തന്റെ മാന്ത്രികതയില്‍ നിന്ന് മാത്രം ഭൂജാതമായ മനോഹാരിത പകരം വിളമ്പി അയാള്‍ ദൈവ പുത്രനാകുന്നുണ്ട്.. മറഡോണ ജീവിത കാലം മുഴുവന്‍ ഈ ദ്വന്ദ വ്യക്തിത്വം പേറുന്നുണ്ട്.. അയാളെ സ്നേഹിക്കുന്നവര്‍ക്ക് മാത്രം അയാള്‍ ദൈവവും ദൈവപുത്രനുമാകുന്നു. അയാളെ ഇഷ്ടപ്പെടാനാകാത്തവര്‍ക്ക് അയാള്‍ ലൂസിഫറും യൂദാസുമാകുന്നു..!
ഏത് ഒരു ലാറ്റിനമേരിക്കന്‍ ഫൂട്ബോളര്‍ക്കും പറയാനുണ്ടാകുന്ന ജീവ ചരിത്രം മാത്രമാണ് മറഡോണക്കും അയാളുടെ കൗമാരം വരെ പറയാനുള്ളത്..അതേ... കൗമാരം വരെ മാത്രം.! ബിയോണ്ട് ദാറ്റ് അയാളത് തിരുത്തി കുറിക്കുന്നുണ്ട്..ലോകത്തിനി മറ്റാര്‍ക്കും മറഡോണയെ അനുസ്മരിപ്പിക്കാനാകില്ലെന്ന് ഉറപ്പുള്ള ജീവിതമാണ് അയാള്‍ ജീവിച്ച് കൊണ്ടിരിക്കുന്നത് എന്നത് കൊണ്ട് തന്നെ..
Post your Comments