സുന്ദരിക്ക് പൊട്ട് കുത്തി, വടം വലിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍; കെങ്കേമമായി ഓണാഘോഷം

First Published 14, Sep 2019, 8:12 PM

കൊച്ചി: യുഎഇയിലെ പ്രീ സീസൺ മത്സരങ്ങൾ ഉപേക്ഷിച്ച് എത്തിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ഓണവിരുന്നൊരുക്കി ടീം മാനേജ്മെന്റ്. വടംവലി മത്സരവും ഓണസദ്യയുമെല്ലാം വിദേശ താരങ്ങൾ അടക്കമുള്ളവർക്ക് പുതിയ അനുഭവമായി. സഹലും റാഫിയുമെല്ലാം പപ്പടവും കൂട്ടി ഡ്രിബ്ബിൽ ചെയ്ത് മുന്നേറിയപ്പോൾ ഏതിൽ നിന്ന് തുടങ്ങുമെന്ന സംശയത്തിൽ പകച്ച് നിൽക്കുകയായിരുന്നു ഒഗ്ബച്ചേയും മെസ്സി ബൗളിയും. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ഷഹീൻ ഇബ്രാഹിം പകര്‍ത്തിയ ചിത്രങ്ങള്‍.

ടേക് ദ് റോപ്... മുഹമ്മദ് റാഫിയും ഇശ്ഫാഖ് അഹമ്മദും നയിച്ച ടീം ഒരു വശത്ത്

ഒത്തുപിടിച്ചാല്‍... ഗോൾ വല കാക്കുന്ന അതേ ശ്രദ്ധയോടെ ടി.പി രഹനേഷിന്‍റെ ടീം മറുവശത്ത്

കോളടിച്ചു... മൂന്ന് റൗണ്ട് നീണ്ട വടം വലി മത്സരത്തിൽ വിജയം സുവർലോണും ഓഗ്ബച്ചേ  ഉൾപ്പടെയുള്ളവർ അണിനിരന്ന റാഫിയുടെ ടീമിന്

സുന്ദരിക്ക് പൊട്ടു തൊടല്‍... പലരും കേട്ടിട്ടേയുള്ളൂ, നോട്ടം കണ്ടാലറിയാം

നമ്മളിതെത്ര കണ്ടതാ... സുന്ദരിക്ക് പൊട്ട് തൊടാൻ ആദ്യം എത്തിയത് കോച്ച് ഷറ്റോരി

സോ സിംപിള്‍... കോച്ചിന് പിറകെ എത്തിയ  ക്യാപ്റ്റൻ സന്ദേശ് ജിങ്കന്‍

അയ്യോ പാളി... ഡിഫന്‍റിംഗ് പോലെ അത്ര എളുപ്പമല്ല കാര്യങ്ങളെന്ന് ജിങ്കന്‍

ഓണാഘോഷം കഴിഞ്ഞു, ഇനി അല്‍പം കുശലമാവാം

ഓണാഘോഷം കഴിഞ്ഞു, ഇനി അല്‍പം കുശലമാവാം

വീണ്ടും മൈതാനത്തേക്ക്...കൊച്ചിയില്‍ അടുത്ത ദിവസം മുതല്‍ പരിശീലനം

loader