യൂറോപ്യന്‍ ലീഗുകളില്‍ 2020ലെ ഗോളടിവീരന്‍മാര്‍ ഇവര്‍
പ്രതിസന്ധികൾ നിറഞ്ഞൊരു വർഷമാണ് പിന്നിട്ടതെങ്കിലും യൂറോപ്പിലെ നാല് പ്രധാന ഫുട്ബോൾ ലീഗുകളിലും സൂപ്പർ താരങ്ങൾ തന്നെ ഗോൾവേട്ടയിൽ മുന്നിട്ടുനിന്നു. 2020ൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ കുതിപ്പിന് ചുക്കാൻ പിടിച്ചത് മുഹമ്മദ് സലാ. ഈ വർഷം 23 ഗോളുമായാണ് സലാ ഇംഗ്ലണ്ടിലെ ഗോൾ വേട്ടക്കാരിൽ മുന്നിലെത്തിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ലിവർപൂളിനെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരാക്കുന്നതിലും സലായുടെ ഗോളുകൾ നിർണായക പങ്കുവഹിച്ചു.

പതിനെട്ട് ഗോളുകൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രൂണോ ഫെർണാണ്ടസാണ് രണ്ടാം സ്ഥാനത്ത്.

17 ഗോളുമായി ലെസ്റ്റർ സിറ്റിയുടെ ജെയ്മി വാർഡി മൂന്നാം സ്ഥാനത്തും.

ഇറ്റാലിയൻ ലീഗിൽ ആധിപത്യം തുടർന്നു സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2020ൽ 33 തവണയാണ് യുവന്റസ് താരം എതിരാളികളുടെ വലയിൽ പന്തെത്തിച്ചത്.

28 ഗോളുമായി ലാസിയോയുടെ സിറോ ഇമ്മൊബൈല്‍ രണ്ടും 22 ഗോളുമായി ഇന്റർ മിലാന്റെ റൊമേലു ലുക്കാക്കും മൂന്നും സ്ഥാനങ്ങളിൽ.

ജര്‍മ്മനിയിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ വർഷമായിരുന്നു ഇക്കഴിഞ്ഞത്. ലെവൻഡോവ്സ്കി 32 ഗോൾ അടിച്ചപ്പോൾ ബയേണിന്റെ അലമാരകൾ ട്രോഫികളാൽ നിറഞ്ഞു.

ബൊറൂസ്യ ഡോർട്ട്മുണ്ടിന്റെ യുവവിസ്മയം എർലിംഗ് ഹാലൻഡാണ് ബുണ്ടസ് ലീഗയിലെ ഗോൾവേട്ടക്കാരിൽ രണ്ടാമൻ. 23 ഗോളുകൾ.

18 ഗോളുമായി ഐൻട്രാക്ട് ഫ്രാങ്ക്ഫർട്ടിന്റെ ആന്ദ്രേ സിൽവ മൂന്നാം സ്ഥാനത്ത്.

സ്‌പാനിഷ് ലീഗിൽ ഇത്തവണയും ലിയോണൽ മെസിയെ മറികടക്കാൻ ആർക്കുമായില്ല. ബാഴ്സ തിരിച്ചടികൾ നേരിട്ട വർഷം മെസ്സി നേടിയത് 19 ഗോളുകൾ.

പതിനെട്ട് ഗോളുമായി വിയ്യാ റയലിന്റെ ജെറാർഡോ മൊറേനോ തൊട്ടുപിന്നിൽ.

റയലിനെ ലാ ലിഗ ചാമ്പ്യൻമാരാക്കിയ കരീം ബെൻസേമയാണ് മൂന്നാമൻ. പതിനേഴ് ഗോളുകൾ.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!