ആമസോണ്‍ ഫോണ്‍ ഫെസ്റ്റിന് തുടക്കം: ഷവോമി, വണ്‍പ്ലസ്, ഓപ്പോ, വിവോ ഫോണുകള്‍ക്ക് വിലക്കുറവ്

First Published Mar 23, 2021, 8:34 AM IST

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വലിയ ഡിസ്‌ക്കൗണ്ടുകളുമായി ആമസോണിന്റെ ഫാബ് ഫെസ്റ്റ് തിരിച്ചെത്തി. എക്‌സ്‌ചേഞ്ച് ഓഫറുകള്‍, ചെലവില്ലാത്ത ഇഎംഐ ഓപ്ഷനുകള്‍, ബാങ്ക് ഡിസ്‌കൗണ്ടുകള്‍, മറ്റ് ഓഫറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഡീലുകള്‍ ഈ സമയത്ത് കമ്പനി അവതരിപ്പിക്കുന്നു. ആമസോണ്‍ ഇന്ത്യയുടെ കണക്കനുസരിച്ച്, വില്‍പ്പനയുടെ രണ്ടാം വാര്‍ഷിക പതിപ്പ് മൊബൈല്‍ ഫോണുകളിലും അനുബന്ധ ഉപകരണങ്ങളിലും ഉപയോക്താക്കള്‍ക്ക് 40% വരെ ഡിസ്‌കൗണ്ട് നല്‍കും. ഏറ്റവും പുതിയ വണ്‍പ്ലസ് 9 സീരീസ് മുതല്‍ ഷവോമി, സാംസങ്, ആപ്പിള്‍, ഓപ്പോ, ഹോണര്‍, വിവോ എന്നിവയുടെ ആദായ വില്‍പ്പനയാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്.