- Home
- Technology
- Gadgets (Technology)
- ചരിത്രത്തിലെ ഏറ്റവും വിലക്കുറവ്, ഐഫോണ്‍ 16 അമ്പതിനായിരം രൂപയില്‍ താഴെ വിലയ്‌ക്ക് വാങ്ങാം
ചരിത്രത്തിലെ ഏറ്റവും വിലക്കുറവ്, ഐഫോണ്‍ 16 അമ്പതിനായിരം രൂപയില്‍ താഴെ വിലയ്‌ക്ക് വാങ്ങാം
ദീപാവലി 2025 വില്‍പന ആരംഭിച്ചിരിക്കുകയാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആപ്പിളിന്‍റെ ഐഫോണ്‍ 16 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ എങ്ങനെ 50,000 രൂപയില്‍ താഴെ വിലയ്‌ക്ക് വാങ്ങാമെന്ന് നോക്കാം.

ദീപാവലി 2025
ദീപാവലി 2025 വില്‍പനയില്‍ ഐഫോണ്‍ 16 സ്‌മാര്‍ട്ട്‌ഫോണിന്‍റെ 128 ജിബി വേരിയന്‍റ് ഫ്ലിപ്‌കാര്‍ട്ടില്‍ നിന്ന് 50,000 രൂപയില്‍ താഴെ വിലയ്‌ക്ക് വാങ്ങാനാകും.
ഐഫോണ്‍ 16
ഐഫോണ്‍ 16 യഥാര്‍ഥ വിലയായ 69,999 രൂപയില്‍ നിന്ന് 58,999 രൂപയായി ഇപ്പോള്‍ താണിട്ടുണ്ട്.
ഡിസ്‌കൗണ്ട്
ഫ്ലിപ്‌കാര്‍ട്ട് ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ ഐഫോണ്‍ 16ന് 2950 രൂപ അധിക ഡിസ്‌കൗണ്ട് ലഭിക്കും.
എക്‌സ്‌ചേഞ്ച് സൗകര്യം
ഇതിന് പുറമെ എക്‌സ്‌ചേഞ്ച് സൗകര്യവും ഫ്ലിപ്‌കാര്‍ട്ട് നല്‍കുന്നു. ഇതോടെ വളരെ കുറഞ്ഞ വിലയില്‍ ഐഫോണ്‍ 16 മൊബൈല്‍ വാങ്ങാന്‍ കഴിയുമെന്നതാണ് വസ്‌തുത.
സ്പെസിഫിക്കേഷനുകള്‍
60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 6.1 ഇഞ്ച് ഓലെഡ് ഡിസ്‌പ്ലെയാണ് ഐഫോണ്‍ 16ലുള്ളത്. എ18 ബയോണിക് ചിപ്പ്, 8 ജിബി റാം, ആപ്പിള്‍ ഇന്‍റലിജന്‍സ് എന്നിവയെല്ലാം ഐഫോണ്‍ 16ലുണ്ട്.
ഐഫോണ്‍ 16 ക്യാമറ
2x ടെലിഫോട്ടോ സൂം സഹിതമുള്ള 48 എംപി സെന്‍സറും, 12 എംപി അള്‍ട്രാ-വൈഡ് ലെന്‍സുമാണ് റിയര്‍ ക്യാമറ ഭാഗത്ത് വരുന്നത്. സെല്‍ഫിക്കായുള്ള ഫ്രണ്ട് ക്യാമറ ഓട്ടോഫോക്കസ് സഹിതം 12 എംപിയുടെ ട്രൂഡെപ്‌ത് സെന്‍സറാണ്.

