സ്ലീപ് പരാലിസിസിന്റെ സാധ്യത കൂട്ടുന്ന 5 ദൈനംദിന ശീലങ്ങൾ
ഉറങ്ങാൻ കിടക്കുമ്പോഴോ ഉറക്കത്തിൽ നിന്ന് ഉണരുമ്പോഴോ ശരീരം ചലിപ്പിക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയാണ് സ്ലീപ് പരാലിസിസ്. ഇതിന്റെ സാധ്യത കൂട്ടുന്ന ചില ഘടകങ്ങൾ ഇവയാണ്.

ക്രമമില്ലാത്ത ഉറക്ക സമയം
കൃത്യമായ സമയങ്ങളിൽ ഉറങ്ങാതിരിക്കുന്നത് സ്ലീപ് പരാലിസിസിന്റെ സാധ്യത കൂട്ടുന്നു. ഇത് രാത്രിയിലെ ഉറക്കത്തിന്റെ ഗുണനിലവാരവും ഇല്ലാതാകാൻ കാരണമാകും.
ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുക
മുതിർന്ന ആളുകൾക്ക് ദിവസവും കുറഞ്ഞത് 7 മണിക്കൂർ ഉറക്കമെങ്കിലും ലഭിക്കേണ്ടതുണ്ട്. ഉറക്കത്തിൽ ഉണ്ടാകുന്ന കുറവുകളും സ്ലീപ് പരാലിസിസിന് കാരണമായേക്കാം.
രാത്രി വൈകിയുള്ള സ്ക്രീൻ ഉപയോഗം
രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പുള്ള മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടിവി എന്നിവയുടെ ഉപയോഗം ഉറക്കത്തിന് തടസ്സമാവുകയും സ്ലീപ് പരാലിസിസിന് കാരണമാവുകയും ചെയ്യുന്നു.
മാനസിക സമ്മർദ്ദവും ഉത്കണ്ഠയും
കടുത്ത മാനസിക സമ്മർദ്ദവും ഉത്കണ്ഠയും മാനസികാരോഗ്യത്തെ തളർത്താനും ഉറക്കത്തിന് തടസമുണ്ടാവാനും സ്ലീപ് പരാലിസിസിന് കാരണമാവുകയും ചെയ്യുന്നു.
മലർന്നു കിടന്നുള്ള ഉറക്കം
വശങ്ങളിലേക്ക് തിരിഞ്ഞു കിടക്കാതെ നേരെ മലർന്നു കിടന്ന് ഉറങ്ങുന്നവരിൽ സ്ലീപ് പരാലിസിസ് വരാൻ സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

