മുഖസൗന്ദര്യത്തിന് ബദാം കൊണ്ടുള്ള ഫേസ് പാക്കുകൾ
ബദാമിൽ വിറ്റാമിൻ-ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം ചർമ്മത്തെ പോഷിപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു. സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. ബദാം കഴിക്കുന്നത് ചുളിവുകൾ ഉണ്ടാകുന്നത് കുറയ്ക്കുകയും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും സഹായിക്കുന്നു.
dry skin
ബദാമിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം ചുളിവുകളെയും പാടുകളെയും അകറ്റിക്കൊണ്ട് ചർമ്മത്തിന് ചെറുപ്പവും തിളക്കവും നൽകാൻ സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ബദാം ഉപയോഗിച്ചുള്ള ചില ഫേസ് പാക്കുകൾ പരിചയപ്പെടാം.
ഒരു പിടി ബദാം വെള്ളത്തിലിട്ട് വയ്ക്കുക. രണ്ട് മണിക്കൂറിന് ശേഷം രണ്ട് ടേബിൾസ്പൂൺ തേനും കുറച്ച് ഒരു ടീസ്പൂൺ പാലും ചേർത്ത് പേസ്റ്റാക്കി എടുക്കുക. ശേഷം ഈ സ്ക്രബ് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
അരക്കപ്പ് കലമാവും രണ്ട് ടീസ്പൂൺ ബദാം പേസ്റ്റും രണ്ട് ടീസ്പൂൺ തെെരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖത്തിന് തിളക്കം ലഭിക്കാൻ ഈ പാക്ക് ഇടുന്നത് ഏറെ ഗുണം ചെയ്യും.
ഒരു ബൗളിൽ 2 ടേബിൾസ്പൂൺ ബദാം പൊടിച്ചത്, 1 ടേബിൾ സ്പൂൺ ഓട്‌സ് പൊടിച്ചത്, 3 ടേബിൾ സ്പൂൺ പാൽ എന്നിവ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തിടുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക.
ഒരു ടേബിൾസ്പൂൺ ബദാം പൊടിച്ചത്, 2 ടേബിൾ സ്പൂൺ കടലപ്പൊടി, 1 ടേബിൾ സ്പൂൺ മഞ്ഞൾ, 2 ടേബിൾ സ്പൂൺ റോസ് വാട്ടർ എന്നിവ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. മുഖത്തെ ചുളിവുകൾ മാറാൻ മികച്ചതാണ് ഈ പാക്ക്.