- Home
- Life
- Health
- രാത്രി മുഴുവൻ ഉറങ്ങിയിട്ടും ക്ഷീണം വിട്ടുമാറുന്നില്ലേ? എങ്കിൽ കാരണം ഇതാവാം; നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്
രാത്രി മുഴുവൻ ഉറങ്ങിയിട്ടും ക്ഷീണം വിട്ടുമാറുന്നില്ലേ? എങ്കിൽ കാരണം ഇതാവാം; നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്
രാത്രിയിൽ കൂടുതൽ നേരം ഉറങ്ങിയിട്ടും ക്ഷീണം അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ. എങ്ങനെയെങ്കിലും ഉറങ്ങിയതുകൊണ്ട് കാര്യമില്ല. നല്ല രീതിയിലുള്ള ഉറക്കം ലഭിച്ചാൽ മാത്രമേ ക്ഷീണം മാറുകയുള്ളൂ. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

നല്ല ഉറക്കം ലഭിക്കാത്തത്
രാത്രി ഇടയ്ക്കിടെ ഉണരുന്നത് നിങ്ങളുടെ ഉറക്കത്തെ നന്നായി ബാധിക്കും. ഇത് രാവിലെ കൂടുതൽ ക്ഷീണം അനുഭവപ്പെടാനും കാരണമാകാറുണ്ട്. അതിനാൽ ഇടയ്ക്ക് ഉണരുന്ന ശീലം ഒഴിവാക്കാം.
സമ്മർദ്ദം
സമ്മർദ്ദത്തിലായിരിക്കുമ്പോൾ നിങ്ങളുടെ ശരീരം എപ്പോഴും അലർട്ട് ആയിരിക്കും. ഇത് നിങ്ങളുടെ ഉറക്കത്തെ നന്നായി ബാധിക്കുന്നു.
അമിതമായ കഫീന്റെ ഉപയോഗം
അമിതമായി കഫീൻ ഉപയോഗിക്കുന്നത് ഉറക്കത്തിന് തടസമാകുന്നു. അതിനാൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് കോഫി പോലുള്ളവ കുടിക്കുന്നത് ഒഴിവാക്കാം.
ബ്ലഡ് ഷുഗറിലുണ്ടാകുന്ന മാറ്റങ്ങൾ
രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും കൃത്യമല്ലാത്ത ഭക്ഷണ രീതികളും ബ്ലഡ് ഷുഗറിൽ മാറ്റങ്ങൾ ഉണ്ടാവാൻ കാരണമാകും. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകുന്നു.
പോഷകക്കുറവുകൾ
അയൺ, മഗ്നീഷ്യം, വിറ്റാമിൻ ഡി, വിറ്റാമിൻ b12 എന്നീ പോഷകങ്ങളുടെ കുറവ് നിങ്ങളിൽ വിട്ടുമാറാത്ത ക്ഷീണം ഉണ്ടാവാൻ കാരണമാകുന്നു. ഇത് നല്ല ഉറക്കം ലഭിക്കുന്നതാണ് തടസമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

