മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ ഇവ മതിയാകും
First Published Dec 11, 2020, 8:22 PM IST
ഒരാൾക്ക് പ്രായം കൂടി വരുന്നതിനനുസരിച്ച് വാർദ്ധക്യ ലക്ഷണങ്ങൾ പ്രകടമാകുന്നത് സ്വാഭാവികമാണ്. പ്രായമാകുമ്പോൾ നമ്മുടെ മുഖത്ത് ആദ്യം കണ്ട് വരുന്നത് ചുളിവുകൾ തന്നെയാകും. മുഖത്തെ ചുളിവുകൾ കുറയ്ക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്ന അഞ്ച് ചേരുവകളെ കുറിച്ചാണ് താഴേ പറയുന്നത്....

അശ്വഗന്ധ: അശ്വഗന്ധ ആയുര്‍വേദ സസ്യമാണ്. പല ആയുര്‍വേദ മരുന്നുകളിലേയും പ്രധാനപ്പെട്ട ഒരു ചേരുവ കൂടിയാണ്. പ്രകൃതിദത്ത ചർമ്മ എണ്ണകളുടെ ഉത്പാദനത്തിന് അശ്വഗന്ധ സഹായിക്കുന്നു. ചർമ്മത്തെ സമ്പുഷ്ടമാക്കുന്ന സംയുക്തങ്ങളായ ഹയാലുറോണൻ (hyaluronan), എലാസ്റ്റിൻ (elastin), കൊളാജൻ (collagen) എന്നിവയുടെ ഉൽപാദനത്തിനും ഇത് സഹായിക്കുന്നു. ചർമ്മത്തിലെ ഇരുണ്ട പാടുകൾ, ചുളിവുകൾ, നേർത്ത വരകൾ എന്നിവയെ ഇല്ലാതാക്കാൻ സഹായിക്കുന്ന ചില ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. അശ്വഗന്ധ പൊടിച്ചത് പാലിൽ ചേർത്ത് മുഖത്ത് പുരട്ടുന്നത് ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു.

മഞ്ഞൾ: ചർമ്മ സംരക്ഷണത്തിന് പണ്ട് മുതൽക്കെ ഉപയോഗിച്ച് വരുന്ന ഒന്നാണ് മഞ്ഞൽ. ഇതിന്റെ ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ചർമ്മത്തെ കളങ്കങ്ങളില്ലാതെ നിലനിർത്താനും ചർമ്മത്തെ ആഴത്തിൽ പോഷിപ്പിക്കാനും സഹായിക്കുന്നു. മഞ്ഞളിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങൾ മുഖക്കുരു അകറ്റാൻ സഹായിക്കുന്നു. മഞ്ഞൾ പാലിൽ ചേർത്തോ അല്ലാതെ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് തിളക്കം കിട്ടാൻ സഹായിക്കുന്നു.
Post your Comments