Food For Heart : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളിതാ...
ഇന്ന് പലരും അഭിമുഖീകരിക്കുന്ന ജീവിതശൈലി രോഗങ്ങളിൽ പ്രധാനിയാണ് ഹൃദ്രോഗം. പ്രമേഹമുള്ളവർക്കും ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്കും അമിതവണ്ണമുള്ളവർക്കും ഹൃദ്രോഗവും ഹൃദയാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത ചില ഭക്ഷണങ്ങളിതാ...
നട്സ് മോണോ അൺ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണമാണ്. കൊഴുപ്പാണെങ്കിലും ഗുണകരമായ കൊഴുപ്പാണിത്. ദിവസവും ഒരു പിടി വാൾനട്സ്, ആല്‍മണ്ട്, ബദാം, അണ്ടിപ്പരിപ്പ് ഇതിലേതെങ്കിലും കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണ്.
ആന്റിഓക്‌സിഡന്റുകൾ, പൊട്ടാസ്യം, ഡയറ്ററി ഫൈബർ, മഗ്നീഷ്യം എന്നിവ രക്തസമ്മർദ്ദം കുറയ്ക്കുകയും ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. കൂടാതെ, ബീൻസും പയർവർഗ്ഗങ്ങളും വിറ്റാമിൻ ബിയുടെയും നാരുകളുടെയും മികച്ച ഉറവിടങ്ങളാണ്.
ചില വിത്തുകൾ ഹൃദയാരോഗ്യത്തിന് അത്യുത്തമമാണ്. ചണ, ചിയ, ഫ്ളാക്സ്, മത്തങ്ങ വിത്തുകൾ എന്നിവയുടെ ഉപഭോഗം വർദ്ധിപ്പിക്കാൻ വിദഗ്ധർ നിർദേശിക്കുന്നു. ഒമേഗ 3, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ പ്രതിരോധശേഷി കൂട്ടാൻ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
അവാക്കോഡോ ഒമേഗ 3 കൊഴുപ്പുകളാൽ സമ്പന്നമാണ്. ഈ കൊഴുപ്പുകൾ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാഘാതം തടയുന്നതിനും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. അവോക്കാഡോ കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ഒലിവ് ഓയിലിൽ ആരോഗ്യകരമായ കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. ഇത് ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. അവ നിങ്ങളുടെ രക്തക്കുഴലുകളെ സംരക്ഷിക്കുന്നു.
sweet potato
കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ള ഭക്ഷണമാണ് മധുരക്കിഴങ്ങ്. അവയിൽ ഫൈബർ, വിറ്റാമിൻ എ, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്.
ഓറഞ്ചിൽ കൊളസ്‌ട്രോളിനെതിരെ പോരാടുന്ന ഫൈബർ പെക്റ്റിൻ ഉണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യവും ഇവയിലുണ്ട്.