മുടിയുടെ ആരോഗ്യം ക്ഷയിക്കുന്നുവോ? സ്വയം പരിശോധിക്കാം ഈ അഞ്ച് കാര്യങ്ങള്‍...
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പല തരം പ്രശ്‌നങ്ങള്‍ ആളുകള്‍ പങ്കുവച്ച് കാണാറുണ്ട്. മുടി കൊഴിച്ചില്‍, അറ്റം പിളരല്‍, ഡ്രൈ ആകുന്നത് എന്നുതുടങ്ങി പതിവായി കാണപ്പെടുന്ന പ്രശ്‌നങ്ങളേറെ. പല ഘടകങ്ങളാണ് മുടിയെ ഇത്തരത്തില്‍ നശിപ്പിക്കുന്നത്. മുടിയുടെ ആരോഗ്യം ക്ഷയിക്കുന്നതായി മനസിലാക്കിയാല്‍ ഉടന്‍ തന്നെ നിങ്ങള്‍ സ്വയം പരിശോധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇവയാണ്...
നിങ്ങള്‍ നിത്യേന ഉപയോഗിക്കുന്ന എണ്ണ, ഷാമ്പൂ എന്നിവ തൊട്ടുള്ള ഹെയര്‍ കെയര്‍ പ്രോഡക്ടുകള്‍ നല്ലതാണോ, അവ നിങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കുക. ഇതില്‍ പാളിച്ച സംഭവിച്ചാല്‍ മുടിയുടെ ആരോഗ്യം പ്രശ്‌നത്തിലാകുമെന്ന് മനസിലാക്കുക.
മുടി പരിപാലനത്തിനായി ഒരു ചിട്ട കാത്തുസൂക്ഷിക്കുന്നില്ലേ നിങ്ങള്‍? എങ്കില്‍ ഉടന്‍ തന്നെ അത് ശീലിക്കുക. എണ്ണ തേക്കുന്നത്, മസാജ് ഇടുന്നത് തുടങ്ങി 'നാച്വറല്‍' ആയി മുടിയുണക്കുക, ദിവസവും കുളിക്കാതിരിക്കുക മുതലായ ടിപ്‌സുകളെല്ലാം അറിഞ്ഞുവച്ച് ചെയ്യുക.
ഭക്ഷണത്തിലെ എന്തെങ്കിലും അപാകതകഖാണോ മുടിയെ ബാധിച്ചിരിക്കുന്നത്? ചീര, മുട്ട, ബെറികള്‍, നട്ട്‌സ്, സീഡ്‌സ്, സോയാബീന്‍സ് എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നത് മുടിക്ക് ഏറെ ഗുണകരാണ്. ഈ മാറ്റങ്ങള്‍ ഒന്ന് ഭക്ഷണത്തില്‍ വരുത്തിയ ശേഷം മുടിയുടെ ആരോഗ്യം ശ്രദ്ധിക്കൂ.
മുടിയില്‍ മാസ്‌ക് ഇടാറുണ്ടോ? എങ്കില്‍ ഇത് പരമാവധി 'ഹോം മെയ്ഡ് മാസ്‌കുകള്‍' തന്നെയാക്കാം. നെല്ലിക്ക, ഉലുവ, കറ്റാര്‍വാഴ, ആര്യവേപ്പില തുടങ്ങിയവയെല്ലാം നല്ല ഒന്നാന്തരം 'ഓര്‍ഗാനിക് മാസ്‌കുകള്‍' തയ്യാറാക്കാന്‍ അനുയോജ്യമായ ഘടകങ്ങളാണ്.
നിലവില്‍ മുടിയുടെ ആരോഗ്യം മോശം അവസ്ഥയിലാണെങ്കില്‍, അതിനിയും കൂടതല്‍ മോശമാകാതിരിക്കാന്‍ നോക്കേണ്ടതുണ്ട്. ഇതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. അധികം അല്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത് ഒഴിവാക്കാം, ഹെയര്‍ ഡ്രൈയര്‍ ഉപയോഗം ഉപേക്ഷിക്കാം, കളര്‍ മറ്റ് കെമിക്കല്‍ എന്നിവയില്‍ നിന്നെല്ലാം അകലം പാലിക്കാം.