ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
ഓഫീസുകളിലും മറ്റും മണിക്കൂറുകളോളം തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

ഇടവേളകൾ നിർബന്ധമാക്കുക
ഓരോ 30 മിനിറ്റ് കൂടുമ്പോഴും കുറഞ്ഞത് 30 സെക്കൻഡെങ്കിലും എഴുന്നേറ്റു നിൽക്കുക. ഫോൺ കോളുകളിൽ സംസാരിക്കുമ്പോൾ നടന്നു കൊണ്ടോ നിന്നുകൊണ്ടോ സംസാരിക്കാൻ ശ്രദ്ധിക്കുക.
ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം
ആഴ്ചയിൽ കുറഞ്ഞത് 5 ദിവസമെങ്കിലും 30 മിനിറ്റ് വീതം വേഗത്തിലുള്ള നടത്തം, സൈക്ലിങ് തുടങ്ങിയ ഏതെങ്കിലും ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുക.
എണ്ണക്കടികൾ ഒഴിവാക്കാം
ജോലിക്കിടയിൽ ചായ, കാപ്പി, എണ്ണപ്പലഹാരങ്ങൾ എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. ഇതിന് പകരം ധാരാളം വെള്ളവും നട്സുകളും കഴിക്കാൻ ശ്രദ്ധിക്കുക.
ഭക്ഷണത്തിന് ശേഷം നടക്കുക
ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം 5 മുതൽ 10 മിനിറ്റ് വരെ ചെറിയ രീതിയിൽ നടക്കുന്നത് ദഹനത്തിനും ആരോഗ്യത്തിനും നല്ലതാണ്.
പരിശോധനകൾ നടത്താം
രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, ഇ.സി.ജി തുടങ്ങിയ പരിശോധനകൾ വർഷത്തിലൊരിക്കൽ നിർബന്ധമായും നടത്തുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

