ഭക്ഷണം കഴിക്കുന്ന സമയത്ത് മൊബെെൽ ഫോൺ ഉപയോഗിക്കാറുണ്ടോ....?
ആരോഗ്യകരമായ ഭക്ഷണം കഴിച്ച് തന്നെ ശരീരഭാരം കുറയ്ക്കണമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. കാലറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നല്ല ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നതിനെ കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് പൂജ മൽഹോത്ര പറയുന്നു.

ദിവസവും ചൂടുള്ളതും വീട്ടിലുണ്ടാക്കുന്നതുമായ ബ്രേക്ക്ഫാസ്റ്റ് കഴിക്കുക. സംസ്കരിച്ച ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തരുതെന്നാണ് പൂജ പറയുന്നത്.

ദിവസവും അഞ്ചോ ആറോ തവണ പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് അവർ പറയുന്നത്. പഴങ്ങളിലും പച്ചക്കറികളിലും നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് നല്ല ദഹനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കും.

ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. നട്സുകൾ പ്രോട്ടീൻ കൊണ്ട് സമ്പന്നമാണ്. ഭാരം കുറയ്ക്കുക മാത്രമല്ല ഹൃദ്രോഗ സാധ്യത കുറയ്ക്കാനും നട്സുകൾ കഴിക്കുന്നത് ഗുണം ചെയ്യും.

മൊബെെലോ ടിവിയോ നോക്കി ഭക്ഷണം കഴിക്കരുതെന്നാണ് പൂജ പറയുന്നത്. കാരണം, ഭക്ഷണം കഴിക്കുന്ന സമയത്ത് പുരുഷന്മാരും സ്ത്രീകളും ഫോണുകൾ ഉപയോഗിക്കുമ്പോൾ 15 ശതമാനം കൂടുതൽ കലോറി ഉപയോഗിക്കുന്നതായി ഗവേഷകർ പറയുന്നു.

ഭക്ഷണ സമയത്തെ സ്മാർട്ട്ഫോൺ ഉപയോഗം കലോറിയും കൊഴുപ്പും വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ബ്രസീലിലെ ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് ലാവ്രാസിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

അത്താഴത്തിന് ലഘുവായ ഭക്ഷണം മാത്രം തിരഞ്ഞെടുക്കുക. ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ടര മണിക്കൂർ മുമ്പ് തന്നെ അത്താഴം കഴിക്കുക. ഇത് ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കും ഒപ്പം സുഖനിദ്ര നൽകുകയും ചെയ്യുന്നു.

ധാരാളം വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളുന്നതിന് സഹായിക്കും. മാത്രമല്ല ഇത് ക്ഷീണം, തലവേദന, ദഹന പ്രശ്നങ്ങൾ, മലബന്ധം, അസിഡിറ്റി, അമിതവണ്ണം എന്നിവ തടയുന്നു.