- Home
- Life
- Health
- Drinking Warm Water : രാവിലെ വെറും വയറ്റിൽ ചെറുചൂടുവെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം
Drinking Warm Water : രാവിലെ വെറും വയറ്റിൽ ചെറുചൂടുവെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം
എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും മൈഗ്രെയ്ൻ കുറയ്ക്കാനും അധിക ഭാരം കുറയ്ക്കാനും സഹായിക്കും. എന്നാൽ അത് മാത്രമല്ല. വെറും വയറ്റിൽ ചെറുചൂട് വെള്ളം കുടിക്കുന്നത് മറ്റ് നിരവധി ആരോഗ്യ ഗുണങ്ങൾ കൂടി നൽകുന്നു.

ചൂടുവെള്ളം കുടിക്കുന്നത് വേഗത്തിൽ കലോറി എരിച്ചുകളയാനും സഹായിക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഈ ഇളം ചൂടുവെള്ളം മികച്ചതാണ്.
belly fat
ഒരു ഗ്ലാസ് ചൂടുവെള്ളം രക്തക്കുഴലുകളെ ഉത്തേജിപ്പിക്കുകയും ശരീരത്തിലുടനീളമുള്ള രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കുടലിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ വെള്ളം കുടിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ശരീരത്തിലെ രക്തപ്രവാഹം ശരിയായി നടക്കാനും ഓക്സിജന്‍ കോശങ്ങളില്‍ എത്തിക്കാനുമെല്ലാം വെള്ളം ഏറെ നല്ലതാണ്.
ചൂടുവെള്ളം ദഹനനാളത്തെ ഉത്തേജിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് അധിക ആസിഡ് ഉൽപാദനം കുറയ്ക്കുകയും ചെയ്യുന്നു. ചൂടുവെള്ളത്തിന്റെ ദൈനംദിന ഉപഭോഗം നാഡീവ്യവസ്ഥയെയും ശാന്തമാക്കുന്നു.
വിട്ടുമാറാത്ത ജലദോഷം അനുഭവിക്കുന്നുണ്ടെങ്കിൽ മൂക്കിന്റെ ഭാഗം തുറക്കാൻ സഹായിക്കുന്നതിന് ദിവസവും ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുക. അടഞ്ഞിരിക്കുന്ന സൈനസുകളെ അയവുള്ളതാക്കാൻ ചൂടുവെള്ളം സഹായിക്കുന്നു.
ചൂടുവെള്ളം പതിവായി കഴിക്കുന്നത് മലബന്ധവും മറ്റ് ദഹന പ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ജലത്തിന്റെ അഭാവം മൂലമാണ് മലബന്ധം എപ്പോഴും സംഭവിക്കുന്നത്. വെള്ളം കുടിച്ചാല്‍, പ്രത്യേകിച്ചും ഭക്ഷണത്തിനു മുന്‍പ്, അമിത ഭക്ഷണം ഒഴിവാക്കാം. രാവിലെ എഴുന്നേറ്റ ഉടൻ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഡയറ്റ് ചെയ്യുന്നവരും തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരുമെല്ലാം ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam