MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
TRENDING :
Onam
Sukumara Kurup Missing Case
KCL 2026
US - Iran Conflict
Operation Toofan
Kerala Lottery
Gold Rate Today
  • Home
  • Life
  • Health
  • പാൻക്രിയാറ്റിക് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

പാൻക്രിയാറ്റിക് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

പാൻക്രിയാസിൽ അസാധാരണ കോശങ്ങൾ നിയന്ത്രണാതീതമായി വളരാൻ തുടങ്ങുമ്പോഴാണ് പാൻക്രിയാറ്റിക് ക്യാൻസർ വികസിക്കുന്നത്. ആമാശയത്തിന് തൊട്ടുതാഴെയായി അടിവയറ്റിലെ ആഴത്തിലാണ് പാൻക്രിയാസ് സ്ഥിതി ചെയ്യുന്നത്.

1 Min read
Author : Resmi Sreekumar
Published : Aug 28 2026, 10:04 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
പാൻക്രിയാറ്റിക് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Image Credit : Getty

പാൻക്രിയാറ്റിക് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

പാൻക്രിയാസിൽ അസാധാരണ കോശങ്ങൾ നിയന്ത്രണാതീതമായി വളരാൻ തുടങ്ങുമ്പോഴാണ് പാൻക്രിയാറ്റിക് ക്യാൻസർ വികസിക്കുന്നത്. ആമാശയത്തിന് തൊട്ടുതാഴെയായി അടിവയറ്റിലെ ആഴത്തിലാണ് പാൻക്രിയാസ് സ്ഥിതി ചെയ്യുന്നത്. ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകൾ സ്രവിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ ഇത് നിറവേറ്റുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
28
ആമാശയത്തിന് തൊട്ടുതാഴെയായി അടിവയറ്റിലെ ആഴത്തിലാണ് പാൻക്രിയാസ് സ്ഥിതി ചെയ്യുന്നത്.
Image Credit : Getty

ആമാശയത്തിന് തൊട്ടുതാഴെയായി അടിവയറ്റിലെ ആഴത്തിലാണ് പാൻക്രിയാസ് സ്ഥിതി ചെയ്യുന്നത്.

ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും ഇത് ഉൽപ്പാദിപ്പിക്കുന്നു. പാങ്ക്രിയാറ്റിക് ക്യാൻസറുകളിൽ ഏറ്റവും സാധാരണമായത് 'പാങ്ക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമ' (pancreatic ductal adenocarcinoma) ആണ്.

Related Articles

Related image1
World Cancer Day 2026 : ഇന്ന് ലോക ക്യാൻസർ ദിനം : പ്രതിരോധ മാർ​ഗങ്ങളും മുൻകരുതലുകളും
Related image2
Now Playing
അതിജീവന രുചി; അർബുദത്തെ ഇച്ഛാശക്തി കൊണ്ട് മറികടന്ന അറുപത്തിയേഴുകാരി | Kottayam | Cancer Day
38
പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ പാൻക്രിയാറ്റിക് കാൻസർ തിരിച്ചറിയപ്പെടുന്നില്ല.
Image Credit : stockphoto

പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ പാൻക്രിയാറ്റിക് കാൻസർ തിരിച്ചറിയപ്പെടുന്നില്ല.

പാങ്ക്രിയാസിൽ നിന്ന് ദഹനരസങ്ങൾ പുറത്തേക്ക് കൊണ്ടുപോകുന്ന നാളികളുടെ ഉൾഭിത്തിയിലുള്ള കോശങ്ങളിൽ നിന്നാണ് ഈ തരം ക്യാൻസർ ആരംഭിക്കുന്നത്. പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ പാൻക്രിയാറ്റിക് കാൻസർ തിരിച്ചറിയപ്പെടുന്നില്ല. രോഗം വർധിക്കുമ്പോൾ ചില സൂചനകളും ലക്ഷണങ്ങളും പ്രകടമാകും. പാൻക്രിയാറ്റിക് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചറിയാം.

48
ചർമ്മവും കണ്ണിന്റെ വെള്ളയും മഞ്ഞനിറത്തിലാകുന്നതാണ് ആദ്യത്തെ ലക്ഷണം.
Image Credit : Getty

ചർമ്മവും കണ്ണിന്റെ വെള്ളയും മഞ്ഞനിറത്തിലാകുന്നതാണ് ആദ്യത്തെ ലക്ഷണം.

ചർമ്മവും കണ്ണിന്റെ വെള്ളയും മഞ്ഞനിറത്തിലാകുന്നതാണ് ആദ്യത്തെ ലക്ഷണം. മഞ്ഞനിറത്തിലുള്ള വർണ്ണവസ്തുവായ ബിലിറൂബിന്റെ അളവ് അമിതമാകുന്നതു മൂലമാണ് ഇതുണ്ടാകുന്നത്.

58
തുടർച്ചയായി പുറംവേദനയും വയറുവേദനയും ഉണ്ടാകുന്നതിന് പാൻക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം.
Image Credit : Getty

തുടർച്ചയായി പുറംവേദനയും വയറുവേദനയും ഉണ്ടാകുന്നതിന് പാൻക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം.

തുടർച്ചയായി പുറംവേദനയും വയറുവേദനയും ഉണ്ടാകുന്നതിന് പാൻക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം. വയറിന്റെ മുകൾഭാഗത്ത് തുടങ്ങുന്ന വേദന പുറത്തേക്കും വ്യാപിക്കാം. കടുത്തതും ഏറെ നേരം നീണ്ടുനിൽക്കുന്നതുമായ വേദന വരാം.

68
പാൻക്രിയാറ്റിക് കാൻസർ ചർമ്മത്തിൽ ബിലിറൂബിൻ അടിഞ്ഞുകൂടുന്നതുകൊണ്ട് ചൊറിച്ചിൽ വരാം
Image Credit : Getty

പാൻക്രിയാറ്റിക് കാൻസർ ചർമ്മത്തിൽ ബിലിറൂബിൻ അടിഞ്ഞുകൂടുന്നതുകൊണ്ട് ചൊറിച്ചിൽ വരാം

വിവിധ കാരണങ്ങൾ കൊണ്ട് ചൊറിച്ചിൽ ഉണ്ടാകാം. അതിൽ ഒന്നാണ് പാൻക്രിയാറ്റിക് കാൻസർ ചർമ്മത്തിൽ ബിലിറൂബിൻ അടിഞ്ഞുകൂടുന്നതുകൊണ്ട് ചൊറിച്ചിൽ വരാം. മഞ്ഞപ്പിത്തവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പാൻക്രിയാറ്റിക് കാൻസർ ഉള്ളവരിൽ മഞ്ഞപ്പിത്തവും ഉണ്ടാകുമ്പോൾ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിൽ ചർമ്മത്തിൽ ചൊറിച്ചിൽ വരാം.

78
ശരീരഭാരം പെട്ടെന്നും കാര്യമായും കുറയുന്നത് രോഗത്തിന്റെ ഒരു സാധാരണ പ്രാരംഭ ലക്ഷണമാണ്
Image Credit : Getty

ശരീരഭാരം പെട്ടെന്നും കാര്യമായും കുറയുന്നത് രോഗത്തിന്റെ ഒരു സാധാരണ പ്രാരംഭ ലക്ഷണമാണ്

ഭക്ഷണക്രമത്തിലോ വ്യായാമരീതിയിലോ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ ശരീരഭാരം പെട്ടെന്നും കാര്യമായും കുറയുന്നത് രോഗത്തിന്റെ ഒരു സാധാരണ പ്രാരംഭ ലക്ഷണമാണ്. പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ദഹനവ്യവസ്ഥയുടെ ശേഷിയെ തടസ്സപ്പെടുത്തുന്നതും മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.

88
അമിത വിശപ്പും ഭക്ഷണം കഴിച്ചുതുടങ്ങി അല്പസമയത്തിനുള്ളിൽ തന്നെ വയറു നിറഞ്ഞതായി തോന്നുക
Image Credit : Getty

അമിത വിശപ്പും ഭക്ഷണം കഴിച്ചുതുടങ്ങി അല്പസമയത്തിനുള്ളിൽ തന്നെ വയറു നിറഞ്ഞതായി തോന്നുക

അമിത വിശപ്പും ഭക്ഷണം കഴിച്ചുതുടങ്ങി അല്പസമയത്തിനുള്ളിൽ തന്നെ വയറു നിറഞ്ഞതായി തോന്നുകയോ ചെയ്യുന്നത് പാൻക്രിയാറ്റിക് ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാകാം. ട്യൂമർ ആമാശയത്തിൽ സമ്മർദ്ദം ചെലുത്തുന്നതോ ശരീരത്തിന്റെ മെറ്റബോളിസത്തിലുണ്ടാകുന്ന മാറ്റങ്ങളോ ആണ് പലപ്പോഴും ഇതിന് കാരണമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
കാൻസർ

Latest Videos
Recommended Stories
Recommended image1
സദ്യ കഴിച്ചതിനുശേഷം മടിക്കാതെ അൽപം നേരം നടന്നോളൂ, ​ഗുണമിതാണ്
Recommended image2
പ്രോട്ടീന്റെ കുറവ് ; ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ
Recommended image3
ശരീരഭാരം കുറയ്ക്കാൻ രാത്രിയിൽ ചോറ് ഒഴിവാക്കണോ?
Related Stories
Recommended image1
World Cancer Day 2026 : ഇന്ന് ലോക ക്യാൻസർ ദിനം : പ്രതിരോധ മാർ​ഗങ്ങളും മുൻകരുതലുകളും
Recommended image2
Now Playing
അതിജീവന രുചി; അർബുദത്തെ ഇച്ഛാശക്തി കൊണ്ട് മറികടന്ന അറുപത്തിയേഴുകാരി | Kottayam | Cancer Day
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved