ഈ പ്രാരംഭ ലക്ഷണങ്ങൾ ക്യാന്‍സറിന്‍റെയാകാം
ക്യാന്‍സര്‍ രോഗം പല വിധമാണ്. ഓരോന്നിനും പല തരത്തിലാണ് ലക്ഷണങ്ങളും. അത്തരത്തില്‍ അവഗണിക്കാൻ പാടില്ലാത്ത ക്യാൻസറിന്‍റെ ചില പൊതുവായ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഈ പ്രാരംഭ ലക്ഷണങ്ങൾ ക്യാന്‍സറിന്‍റെയാകാം
അവഗണിക്കാൻ പാടില്ലാത്ത ക്യാൻസറിന്‍റെ ചില പൊതുവായ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മുഴകൾ, തടിപ്പുകള്‍, പാടുകള്‍
ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് കാണപ്പെടുന്ന മുഴകൾ, തടിപ്പുകള്‍ തുടങ്ങിയവ ചിലപ്പോള്‍ ക്യാന്‍സറിന്‍റെ സൂചനയാകാം. ചർമ്മത്തിലെ പുതിയ പാടുകള്‍, മറുകുകളുടെ ആകൃതി, നിറം എന്നിവയിലുള്ള മാറ്റങ്ങളും, ചൊറിച്ചിലും ശ്രദ്ധിക്കണം.
മൂത്ര-മലവിസര്‍ജ്ജനത്തില മാറ്റങ്ങള്‍
സ്ഥിരമായുള്ള മലബന്ധം, വയറിളക്കം, മലത്തിലോ മൂത്രത്തിലോ രക്തം, മൂത്രത്തിന്റെ ആവൃത്തിയിലുള്ള മാറ്റങ്ങൾ തുടങ്ങിയവ ചില ക്യാന്‍സറുകളുടെ സൂചനയാകാം.
വായ്പ്പുണ്ണ്
വായ്പ്പുണ്ണ് പോലെയുള്ള മുറിവുകളെയും നിസാരമായി കാണരുത്.
ചുമ, ചെവി വേദന
നീണ്ടുനിൽക്കുന്ന ചുമ, ചുമയ്ക്കുമ്പോൾ രക്തം വരുക, ചെവി വേദന തുടങ്ങിയവയും ക്യാന്‍സര്‍ സൂചനയാകാം.
ബ്ലീഡിങ്
മൂക്കില്‍ നിന്നും, വായില്‍ നിന്നുമൊക്കെ വരുന്ന ബ്ലീഡിങ്ങും നിസാരമായി കാണേണ്ട.
ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്
ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടും നിസാരമായി കാണേണ്ട.
സ്തനങ്ങളിലെ മാറ്റം
ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുക, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുക തുടങ്ങിയവ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശരീരഭാരം കുറയുക, ക്ഷീണം
പെട്ടെന്ന് ശരീരഭാരം കുറയുന്നത്, വിളര്‍ച്ച, ക്ഷീണം തുടങ്ങിയവയും ചിലപ്പോള്‍ ഏതെങ്കിലും ക്യാന്‍സറുമായി ബന്ധപ്പെട്ടതാകാം.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam