ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഈ നട്സ് കഴിക്കാം
ധാരാളം പോഷകഗുണങ്ങൾ അണ്ടിപരിപ്പിൽ അടങ്ങിയിരിക്കുന്നു. അവശ്യ ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, ഇ, കെ, കോപ്പർ, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് അണ്ടിപരിപ്പ്.
cashew
കുട്ടികൾക്ക് ദിവസവും അണ്ടിപരിപ്പ് പൊടിച്ചോ അല്ലാതെയോ കൊടുക്കുന്നത് ബുദ്ധിവികാസത്തിന് വളരെ നല്ലതാണ്. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയതിനാൽ കശുവണ്ടി ആരോഗ്യത്തിന് വളരെ നല്ലതാണ്. അണ്ടിപരിപ്പ് ഹൃദയാരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളാലും ഫാറ്റി ആസിഡുകളാലും സമ്പുഷ്ടമായതിനാൽ അണ്ടിപരിപ്പ് രക്തക്കുഴലുകളെ ശക്തിപ്പെടുത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
cashew
കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം മെച്ചപ്പെടുത്താനും അണ്ടിപരിപ്പ് സഹായിക്കുന്നു. നിലക്കടലയിലും, കശുവണ്ടിയിലും നാരുകൾ, പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഒരുപിടി കശുവണ്ടി കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങൾ തടയാൻ സഹായിക്കുന്നു.
കശുവണ്ടിയിൽ ആരോഗ്യകരമായ അപൂരിത കൊഴുപ്പുകളും മഗ്നീഷ്യം, പൊട്ടാസ്യം, അർജിനൈൻ തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കശുവണ്ടിയിൽ ഉയർന്ന കലോറി ഉള്ളതിനാൽ, പ്രമേഹ രോഗികൾ കശുവണ്ടിയുടെ ഉപയോഗം പ്രതിദിനം 3-4 ആയി പരിമിതപ്പെടുത്താൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.
cashew
കശുവണ്ടിയിൽ ആന്റിഓക്‌സിഡന്റുകളും അവശ്യ ധാതുക്കളായ സിങ്ക്, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അണുബാധകളിൽ നിന്നും വീക്കത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. എല്ലുകളെ ബലപ്പെടുത്താനും ഇത് സഹായിക്കുന്നു.
നട്സുകളിലെ നാരുകൾ ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ബിഎംസി മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കശുവണ്ടി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യതയും പ്രമേഹ സാധ്യതയും കുറയ്ക്കും. പ്രതിരോധശേഷി വർധിപ്പിക്കാൻ വളരെ നല്ലതാണ് കശുവണ്ടി.
sperm
കശുവണ്ടിയിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനും അതുവഴി പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കുന്നതിനും അത്യാവശ്യമാണ്. കശുവണ്ടി പതിവായി കഴിക്കുന്നത് ഭാരവും പ്രമേഹവും നിയന്ത്രിക്കാൻ സഹായിക്കുന്നു.