വൃക്കരോഗമുള്ളവർ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

First Published 3, May 2020, 10:34 PM

വൃക്കരോ​ഗികളുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. വൃക്കരോ​ഗമുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കിഡ്നി ഫ്രണ്ട്‌ലി ഡയറ്റ് പിന്തുടരുന്നതാണ് കൂടുതൽ നല്ലത്. വൃക്കരോഗമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

വെണ്ണപ്പഴം: പോഷകങ്ങളടങ്ങിയ വെണ്ണപ്പഴം ആന്റി ഓക്സിഡന്റുകളും ഫാറ്റും ഫൈബറും അടങ്ങിയതാണ്. എന്നാൽ വൃക്കരോഗികൾ ഇത് ഒഴിവാക്കുന്നതാണ് ഉത്തമം. കാരണം ഇതിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

ബ്രൗൺ ബ്രഡ് : ബ്രൗൺ ബ്രഡ് വൃക്കരോ​ഗികൾ ഒഴിവാക്കുന്നതാണ് ഉചിതം. കാരണം ഫോസ്ഫറസും പൊട്ടാസ്യവും ഇതിലുണ്ട് എന്നതുതന്നെ. 30 ഗ്രാം ബ്രഡിൽ 57 മി.ഗ്രാം ഫോസ്ഫറസും 69 മി.ഗ്രാം പൊട്ടാസ്യവും ഉണ്ട്. എന്നാൽ വൈറ്റ് ബ്രഡിൽ ഇത് 28 മി.ഗ്രാം മാത്രമേ ഉള്ളൂ.

ഉരുളക്കിഴങ്ങ്: ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളായി മുറിച്ച് തിളച്ച വെള്ളത്തിൽ 10 മിനിറ്റ് ഇട്ടുവയ്ക്കുന്നത് പൊട്ടാസ്യത്തിന്റെ അളവ് 50 ശതമാനത്തോളം കുറയ്ക്കും. വേവിക്കുന്നതിന് നാലു മണിക്കൂർ മുൻപെ വെള്ളത്തിലിട്ടു വച്ചിരുന്നാലും പൊട്ടാസ്യത്തിന്റെ അളവ് കുറയും. എങ്കിലും പൊട്ടാസ്യം പൂർണമായി നീക്കം ചെയ്യപ്പെടുന്നില്ല. അതുകൊണ്ട് വൃക്കരോഗികൾ ഇതൊഴിവാക്കുന്നതാകും ഗുണകരം.

കോള: ഇരുണ്ടനിറത്തിലുള്ള കോളകളിൽ കാലറിയും ഷുഗറും ധാരാളമായി അടങ്ങിയിരിക്കുന്നു. നിറം മാറാതിരിക്കാനും ദീർഘകാലം കേടുകൂടാതിരിക്കാനും രുചി കൂട്ടാനും പ്രോസസിങ്ങ് സമയത്ത് ഈ പാനീയങ്ങളിൽ ഭക്ഷണനിർമാതാക്കള്‍ ഫോസ്ഫറസ് ചേർക്കും. ഈ ചേർക്കുന്ന ഫോസ്ഫറസ് നമ്മുടെ ശരീരം ആഗിരണം ചെയ്യും.

തവിടു കളയാത്ത അരി:  തവിടു കളയാത്ത അരിയിലും പൊട്ടാസ്യം, ഫോസ്ഫറസ് ഇവ ധാരാളമുള്ളതിനാൽ വൃക്കരോഗികൾ ഒഴിവാക്കണം. അഥവാ കഴിച്ചാൽ തന്നെ മറ്റ് ഭക്ഷണവുമായി ബാലൻസ് ചെയ്യുന്ന രീതിയിലാകണം. അല്ലെങ്കിൽ പൊട്ടാസ്യത്തിന്റെയും ഫോസ്ഫറസിന്റെയും അളവ് കൂടും.

loader