ബിപി നിയന്ത്രിക്കാൻ ഈ അഞ്ച് ഭക്ഷണങ്ങൾ സഹായിക്കും
ഉയർന്ന രക്തസമ്മർദ്ദം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഉദാസീനമായ ജീവിതശൈലിയും മോശം ഭക്ഷണശീലവുമാണ് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്ന രണ്ട് പ്രധാന കാര്യങ്ങൾ. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ചില ഭക്ഷണങ്ങൾ സഹായിക്കും... ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിയാം...

സിട്രസ് പഴങ്ങൾ: മുന്തിരി, ഓറഞ്ച്, നാരങ്ങ എന്നിവ ഉൾപ്പെടെയുള്ള സിട്രസ് പഴങ്ങൾക്ക് രക്തസമ്മർദ്ദം കുറയ്ക്കാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

ഉലുവ: രക്തസമ്മർദം കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് ഉലുവ. ദിവസവും ഉലുവ ഉപയോഗിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടുകയും ചെയ്യും.

കാരറ്റ്: രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റാ കരോട്ടിനും പൊട്ടാസ്യവും കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ട് കപ്പ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദവും ശരീരത്തിലെ അനാവശ്യ കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്നു.

മത്തങ്ങക്കുരു: മത്തങ്ങക്കുരു ധാരാളം അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ വിശ്രമത്തിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും അത്യാവശ്യമാണ്. മത്തങ്ങക്കുരു കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മാത്രമല്ല പ്രമേഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയാനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

പിസ്ത: രക്തസമ്മർദ്ദ നിയന്ത്രണത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ പിസ്തയിൽ അടങ്ങിയിരിക്കുന്നു. ദിവസവും ഒരു പിടി പിസ്ത കഴിക്കുന്നത് ബിപി നിയന്ത്രിക്കുന്നതിന് മാത്രമല്ല ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam