മുടികൊഴിച്ചിൽ കുറയ്ക്കാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ
പലരേയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. നിങ്ങൾ കഴിക്കുന്ന പോഷകാഹാരം മുടിയുടെ സംരക്ഷണത്തിലും ആരോഗ്യകരമായ വളർച്ചയിലും ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചികിത്സയേക്കാളും പോഷകസമൃദ്ധമായ ഭക്ഷണക്രമം മുടികൊഴിച്ചില്‍ തടയാന്‍ വളരെ ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ്.
പച്ചനിറത്തിലുള്ള ഇലക്കറികൾ മുടി വളർച്ചയ്ക്ക് ഉത്തമമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചീരയിൽ വിറ്റാമിൻ സി, എ, ഇരുമ്പ്, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ചീര പതിവായി കഴിക്കുന്നത് മുടി വളർച്ചയെയും കൂട്ടും.
മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന മഗ്‌നീഷ്യത്തിന്റെയും പോഷകങ്ങളുടെയും മികച്ച ഉറവിടമാണ് ബദാം. ബദാമിൽ വിറ്റാമിൻ ഇ, ഒമേഗ 3 എന്നിവയും മുടി വളർച്ചയ്ക്ക് ആവശ്യമായ ഫാറ്റി ആസിഡുകളും മഗ്‌നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്.
badam
മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന മഗ്‌നീഷ്യത്തിന്റെയും പോഷകങ്ങളുടെയും മികച്ച ഉറവിടമാണ് ബദാം. ബദാമിൽ വിറ്റാമിൻ ഇ, ഒമേഗ 3 എന്നിവയും മുടി വളർച്ചയ്ക്ക് ആവശ്യമായ ഫാറ്റി ആസിഡുകളും മഗ്‌നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്.
മുടി വളർച്ചയ്ക്ക് ആവശ്യമായ രണ്ട് പോഷകങ്ങളായ പ്രോട്ടീന്റെയും ബയോട്ടിന്റെയും മികച്ച ഉറവിടമാണ് മുട്ട. കെരാറ്റിൻ എന്ന ഹെയർ പ്രോട്ടീന്റെ ഉൽപാദനത്തിന് ബയോട്ടിൻ അത്യന്താപേക്ഷിതമാണ്. അതിനാലാണ് മുടി വളർച്ചയ്ക്കായി ബയോട്ടിൻ സപ്ലിമെന്റുകൾ പലപ്പോഴും വിപണിയിൽ എത്തുന്നത്. കൂടുതൽ ബയോട്ടിൻ കഴിക്കുന്നത് ബയോട്ടിൻ കുറവുള്ളവരിൽ മുടി വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
ബെറിപഴത്തിൽ മുടി വളർച്ചയെ സഹായിക്കുന്ന ഗുണം ചെയ്യുന്ന സംയുക്തങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള വിറ്റാമിൻ സി ഇതിൽ ഉൾപ്പെടുന്നു.