ഈ ഭക്ഷണങ്ങൾ ഗര്‍ഭധാരണ സാധ്യത വർദ്ധിപ്പിക്കും
ഇന്ന് മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് വന്ധ്യത. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി, സമ്മർദ്ദം എന്നിവ വന്ധ്യതയ്ക്ക് പ്രധാനപ്പെട്ട ചില കാരണങ്ങളാണ്. ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
ബദാമിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്, ഈ ആന്റിഓക്‌സിഡന്റ് അണ്ഡത്തിലും ശുക്ലത്തിലും ഡിഎൻഎയെ സംരക്ഷിക്കുന്നു. സ്ത്രീകളിലെ പ്രത്യുല്‍പാദന ആരോഗ്യത്തിന് ബദാം ഗുണകരമാണ്.
ഇലകളിൽ ഫോളിക് ആസിഡിന്‍റെ സാന്നിധ്യം ഉണ്ടാകും. ഇത് ഓവുലേഷന്‍ ട്യൂബിലെ ചെറിയ അപാകതകള്‍ പരിഹരിക്കാന്‍ സഹായകമാണ്.
മുട്ടകളിൽ വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളിൽ ഗർഭധാരണ ശേഷി വർദ്ധിപ്പിക്കുന്നു. മുട്ട കഴിക്കുന്നതിലൂടെ ഉയർന്ന അളവിൽ കാത്സ്യവും പ്രോട്ടീനും ശരീരത്തിലെത്തുന്നു.
ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്. മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഈ പോഷകങ്ങൾ ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ ബി 6 അടങ്ങിയ വാഴപ്പഴം ഹോർമോണുകളെ നിയന്ത്രിക്കുന്നതിനും അണ്ഡത്തിന്റെയും ബീജത്തിന്റെയും വികാസത്തിനും സഹായിക്കുന്നു. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ആന്‍റ് ഓക്സിഡന്‍റ്സ് സെല്ലുകളുടെ തകരാറുകള്‍ കുറയ്ക്കുന്നു.