ഫാറ്റി ലിവർ ഉള്ളവരാണോ? എങ്കിൽ ഈ അഞ്ച് ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം
ഫാറ്റി ലിവർ ബാധിക്കുന്നരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. കരളിന്റെ കോശങ്ങളിൽ അധിക കൊഴുപ്പ് (കരളിന്റെ ഭാരത്തിന്റെ 5-10% അല്ലെങ്കിൽ അതിൽ കൂടുതൽ) അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവർ രോഗം ഉണ്ടാകുന്നത്.

ഫാറ്റി ലിവർ ഉള്ളവരാണോ? എങ്കിൽ ഈ അഞ്ച് ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം
ഫാറ്റി ലിവർ ബാധിക്കുന്നരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. കരളിന്റെ കോശങ്ങളിൽ അധിക കൊഴുപ്പ് (കരളിന്റെ ഭാരത്തിന്റെ 5-10% അല്ലെങ്കിൽ അതിൽ കൂടുതൽ) അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവർ രോഗം ഉണ്ടാകുന്നത്. ഇത് പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. ഇത് വീക്കം (സ്റ്റീറ്റോഹെപ്പറ്റൈറ്റിസ്), വടുക്കൾ (ഫൈബ്രോസിസ്), സിറോസിസ് എന്നിവയിലേക്ക് നയിച്ചേക്കാം.
നിങ്ങളുടെ ഡയറ്റ് പ്ലാനിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
പ്രധാനമായും പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ മൂലമുണ്ടാകുന്ന ഇതിനെ ആൽക്കഹോളിക് (ALD) അല്ലെങ്കിൽ നോൺ-ആൽക്കഹോളിക് എന്നിങ്ങനെ തരംതിരിക്കുന്നു. ഫാറ്റി ലിവർ പ്രശ്നം ഉള്ളവർ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ഡയറ്റ് പ്ലാനിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
കാപ്പി കരളിലെ വീക്കം, കൊഴുപ്പ് അടിഞ്ഞുകൂടൽ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
കാപ്പിയിലെ കഫീൻ കരൾ രോഗത്തിന്റെ പുരോഗതി കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാപ്പി കരളിലെ വീക്കം, കൊഴുപ്പ് അടിഞ്ഞുകൂടൽ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
ഒരു കപ്പ് ബ്ലൂബെറി കഴിക്കുന്നത് കരളിനെ സംരക്ഷിക്കും.
ബ്ലൂബെറിയിൽ ആന്തോസയാനിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ അവയുടെ വീക്കം വിരുദ്ധ ഫലങ്ങൾക്ക് പേരുകേട്ട സസ്യ സംയുക്തങ്ങളാണ്. കരൾ കോശങ്ങളിലെ വീക്കം കുറയ്ക്കാൻ ഇവ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ദിവസവും രണ്ട് നെല്ലിക്ക കഴിക്കുന്നത് കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കും.
ദിവസവും രണ്ട് നെല്ലിക്ക കഴിക്കുന്നത് കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കും. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു.
ഗ്ലൂട്ടത്തയോൺ അടങ്ങിയിരിക്കുന്നതിനാൽ അവക്കാഡോ കരളിലെ കൊഴുപ്പ് കുറയ്ക്കുന്നു.
ഗ്ലൂട്ടത്തയോൺ അടങ്ങിയിരിക്കുന്നതിനാൽ അവക്കാഡോ കരളിലെ കൊഴുപ്പ് കുറയ്ക്കുന്നു. ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ, ഗ്ലൂട്ടത്തയോൺ പോലുള്ള ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായതിനാൽ അവക്കാഡോ ഫാറ്റി ലിവറിന് വളരെ ഗുണം ചെയ്യും. ഇവ കരളിലെ കൊഴുപ്പ്, വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
മഞ്ഞൾ കുരുമുളകുമായി സംയോജിപ്പിച്ച ശേഷം കഴിക്കുന്നത് കരളിന് നല്ലതാണ്.
മഞ്ഞൾ കുരുമുളകുമായി സംയോജിപ്പിച്ച ശേഷം കഴിക്കുന്നത് കരളിന് നല്ലതാണ്. ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിലുണ്ട്. മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിൻ ആഗിരണം മെച്ചപ്പെടുത്താൻ കുരുമുളക് സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

