ഈ ഭക്ഷണങ്ങൾ കഴിക്കൂ, സെർവിക്കൽ കാൻസറിനെ തടയാം
ഗർഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന സെർവിക്സ് ഭാഗത്തെ കോശങ്ങളെ ബാധിക്കുന്ന കാൻസറാണ് സെർവിക്കൽ കാൻസർ. മുപ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. ഹ്യൂമന്‍ പാപ്പിലോമ വൈറസും അതിന്‍റെ വകഭേദങ്ങളുമാണ് സെര്‍വിക്കല്‍ കാന്‍സറിന് വഴിയൊരുക്കുന്നത്. സെർവിക്കൽ കാൻസർ തടയുന്നതിന് ചില ഭക്ഷണങ്ങൾ സഹായിക്കും.
ആപ്പിൾ: ആന്റി ഓക്‌സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിള്‍ പ്രമേഹത്തെ മുതല്‍ കാന്‍സറിനെ വരെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു. ആപ്പിളിലില്‍ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു.
ബ്രോക്കോളി: കാൻസർ തടയാൻ വളരെ നല്ല പച്ചക്കറിയാണ് ബ്രോക്കോളി. ബ്രോക്കോളി പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. ശരീരത്തിൽ ഈസ്ട്രോജന്റെ അളവ് കുറയുമ്പോൾ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. ബ്രോക്കോളി ഈസ്ട്രോജന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.
ക്രാന്‍ബെറി: ക്രാന്‍ബെറി ജ്യൂസ് (Cranberry Juice) കുടിക്കുകയാണെങ്കില്‍ മൂത്രാശയ അണുബാധയെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. നമ്മുടെ ഭക്ഷണശീലത്തോടൊപ്പം ക്രാന്‍ബെറി (Cranberry) പതിവാക്കിയാല്‍ അണുബാധയെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
വെളുത്തുള്ളി: ഫ്ലേവനോയ്ഡുകൾ, വിറ്റാമിനുകൾ, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് വെളുത്തുള്ളി. വെളുത്തുള്ളിയിലെ സൾഫർ ഘടകങ്ങൾ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തി രക്തസമ്മർദം നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു.
ബീൻസ്: ഫ്‌ളവനോയ്ഡുകളും മറ്റ് പോഷകങ്ങളും അടങ്ങിയതാണ് ബീൻസ്. ബീൻസിൽ ധാരാളം കാൽസ്യവും അടങ്ങിയിട്ടുണ്ട്. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാൻ ബീൻസിന് സാധിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.