Aloe Vera : അറിയാം, കറ്റാർവാഴയുടെ ആരോഗ്യഗുണങ്ങൾ
കറ്റാർവാഴയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വെറും വയറ്റിൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ പോഷകങ്ങൾ ആഗിരണം ചെയ്യാനും കുടലിന്റെ പ്രവർത്തനം സുഗമമാക്കാനുമുള്ള ഫലപ്രദമായ മാർഗമാണ്.
കറ്റാർവാഴയിൽ വിറ്റാമിൻ, ധാതുക്കൾ, എൻസൈമുകൾ, സാപ്പോണിനുകൾ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിൻ എ, സി, ഇ, ഫോളിക് ആസിഡ്, കോളിൻ എന്നിവയുടെ കലവറയാണ്. കൂടാതെ നിരവധി ദഹന, ചർമ്മസംരക്ഷണ, ദന്ത ആരോഗ്യ ഗുണങ്ങളുണ്ട്.
aloe vera
കാൽസ്യം, ക്രോമിയം, കോപ്പർ, സെലിനിയം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. പല്ലിന്റെ ആരോഗ്യം നിലനിർത്താനും കറ്റാർവാഴ ജ്യൂസ് സഹായിക്കും.
aloe vera
കറ്റാർവാഴ ജ്യൂസിൽ ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ പോളിഫെനോൾസ് അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകൾക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
aleo vera
കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കാനും ദഹനവ്യവസ്ഥയുടെ ഒപ്റ്റിമൽ പ്രവർത്തനത്തിന് സഹായിക്കാനും സഹായിക്കുന്ന പ്രീബയോട്ടിക് സംയുക്തങ്ങളും കറ്റാർവാഴയിലുണ്ട്.
കറ്റാർവാഴ ജ്യൂസും മൗത്ത് വാഷായി ഉപയോഗിക്കാവുന്നതാണ്. അവയുടെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വിവിധ ദന്ത പ്രശ്നങ്ങൾ അകറ്റും. എന്നിരുന്നാലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് പോഷകാഹാര വിദഗ്ധൻ അസേറ ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെ അളവും മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനാൽ പ്രമേഹം നിയന്ത്രിക്കുന്നതിനും കറ്റാർവാഴ വളരെ സഹായകരമാണ്. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും ഹൃദ്രോഗങ്ങൾ തടയുകയും ചെയ്യുന്നു.