വിട്ടുമാറാത്ത ക്ഷീണം ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങൾ
ദിവസം മുഴുവനും തിരക്കായിരിക്കുന്നതും രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാത്തതും നിങ്ങളിൽ ക്ഷീണം കൂടാൻ കാരണമാകുന്നു. എന്നാൽ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ നിരന്തരമായി ക്ഷീണം വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കാരണം ഇതാവാം.

ഉറക്കമില്ലായ്മ
രാത്രിയിൽ നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ ദിവസം മുഴുവൻ നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടാനും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെയും വരുന്നു. അതിനാൽ രാത്രി നന്നായി ഉറങ്ങാൻ ശ്രദ്ധിക്കണം.
അയണിന്റെ കുറവ്
ക്ഷീണം ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് അയണിന്റെ കുറവ്. ശരീരത്തിൽ അയണിന്റെ അളവ് കുറയുന്നത് നിങ്ങൾക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടാൻ കാരണമാകുന്നു.
തൈറോയിഡ് പ്രശ്നങ്ങൾ
തൈറോയിഡ് പ്രശ്നങ്ങൾ ഉള്ളവർക്കും നിരന്തരം ക്ഷീണം അനുഭവപ്പെടാറുണ്ട്. ഇത് നിങ്ങളുടെ ഊർജ്ജം നഷ്ടപ്പെടാനും കാരണമാകുന്നു.
സമ്മർദ്ദം
വിട്ടുമാറാത്ത സമ്മർദ്ദം നിങ്ങളുടെ ശരീരാരോഗ്യത്തെ നന്നായി ബാധിക്കും. ഇത് നിങ്ങളിൽ എപ്പോഴും ക്ഷീണം ഉണ്ടാവാൻ കാരണമാകുന്നു.
നിർജ്ജലീകരണം
നിർജ്ജലീകരണം സംഭവിക്കുമ്പോൾ ക്ഷീണം, തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതാവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു.
പോഷകങ്ങളുടെ കുറവ്
ശരീരത്തിൽ പോഷകങ്ങളുടെ കുറവ് ഉണ്ടാകുമ്പോഴും വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. അതിനാൽ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

