dry skin : നിങ്ങളുടേത് വരണ്ട ചർമ്മമാണോ? എങ്കിൽ ഇവ ഉപയോഗിച്ച് നോക്കൂ
വരണ്ട ചർമ്മം സംരക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഡ്രെെ സ്കിൻ ഉള്ളവരിൽ പെട്ടെന്ന് അഴുക്ക് തങ്ങിനിൽക്കാനുള്ള സാധ്യത ഏറെയാണ്. വരണ്ട ചർമ്മക്കാർ മോയ്സ്ചുറൈസർ അമിതമായി ഉപയോഗിക്കുമ്പോൾ ചർമ്മം കൂടുതൽ വരണ്ടതാകാനുള്ള സാധ്യത കൂടുതലാണ്. വരണ്ട ചർമ്മമുള്ളവർ ഉപയോഗിക്കേണ്ട ചില ഫേസ് പാക്കുകൾ പരിചയപ്പെടാം...
papaya
മുഖസൗന്ദര്യത്തിന് മികച്ചതാണ് പപ്പായ. പപ്പായയിൽ ഉള്ള വിറ്റാമിൻ എ ചർമ്മത്തെ സംരക്ഷിക്കുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്നു. ഇതു ചർമ്മത്തിലെ അധിക വരൾച്ചയെ ഇല്ലാതാക്കുന്നു. പപ്പായ പേസ്റ്റ് മുഖത്തിട്ട് 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
cucumber
സൗന്ദര്യസംരക്ഷണത്തിൽ മികച്ചതാണ് വെള്ളരിക്ക. വെള്ളരിക്ക ചർമ്മത്തെ എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി നിർത്താൻ സഹായിക്കുന്നു. വെള്ളരിക്ക ജ്യൂസ് മുഖത്തിട്ട് മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.
sandal powder
ചർമ്മത്തിലെ വരൾച്ച മാറ്റാൻ ചന്ദനവും മികച്ച ഒന്നാണ്. ചന്ദനത്തിൻറെ പൊടി പേസ്റ്റ് രൂപത്തിലാക്കി ഇതു മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് മൃതകോശങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. ചർമ്മത്തിന് തിളക്കവും ഫ്രഷ്നസും നൽകുന്നു.
aleo vera
മുടിയെയും ചർമ്മത്തെയും സംബന്ധിക്കുന്ന ഏതു പ്രശ്നത്തിനും പരിഹാരം നൽകുന്ന ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴ ജെൽ മുഖത്തു തേച്ചുപിടിപ്പിച്ച് 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക.
coconut oil
വെളിച്ചെണ്ണ മുഖത്തിട്ട് മസാജ് ചെയ്യുന്നത് വരൾച്ച അകറ്റാനും ചർമ്മം കൂടുതൽ ലോലമാകാനും സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വെളിച്ചെണ്ണ ഇടാം.