ഉപ്പൂറ്റി വിണ്ടു കീറുന്നുണ്ടോ...? എങ്കിൽ ഇവ ഉപയോഗിച്ച് നോക്കൂ
പലരേയും അലട്ടുന്ന പ്രശ്നമാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. ചിലരുടെ ഉപ്പൂറ്റികള്‍ വിണ്ട് കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും. ഇതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ടിപ്സുകൾ പരിചയപ്പെടാം...
olive oil
ആല്‍മണ്ട് ഓയില്‍, ഒലീവ് ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് വിണ്ടു കീറിയ ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ശേഷം നല്ലതു പോലെ മസ്സാജ് ചെയ്യുക. എന്നും കിടക്കുന്നതിനു മുന്‍പ് ഇത് ചെയ്യണം.
neem
ആര്യവേപ്പിന്റെ ഇല കൊണ്ട് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാം. ആര്യവേപ്പിന്റെ ഇല അരച്ച് അത് കാലിലെ ഉപ്പൂറ്റിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പല വിധത്തില്‍ കാലിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
lemon juice
നാരങ്ങ നീര് കൊണ്ട് നമുക്ക് ഉപ്പൂറ്റിയിലെ വിള്ളല്‍ ഇല്ലാതാക്കാം. നാരങ്ങ നീര് നല്ലതു പോലെ പാദത്തില്‍ തേച്ച് പിടിപ്പിച്ച ശേഷം നല്ലതു പോലെ മസ്സാജ് ചെയ്യുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ചെയ്യാം.
petroleum jelly
പെട്രോളിയം ജെല്ലി കൊണ്ട് കാലിലെ വിള്ളലിനെ ഇല്ലാതാക്കാം. എന്നും കിടക്കാന്‍ നേരത്ത് ഇത് കാലില്‍ തേച്ച് പിടിപ്പിക്കുക.. എല്ലാ ദിവസവും ഇത് പുരട്ടുന്നത് പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാൻ സഹായിക്കും.
oats
ഓട്‌സ് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് കാലില്‍ തേച്ച് പിടിപ്പിക്കുക. ഇത് വിണ്ടു കീറൽ മാറാൻ മാത്രമല്ല പാദങ്ങൾ കൂടുതൽ മൃദുലമാകാനും സഹായിക്കും.