Home Remedies For Cockroaches Control : പാറ്റകളെ ഓടിക്കാം; ഇതാ ചില വഴികൾ
മിക്ക വീടുകളിലും ഉള്ള ഒരു പ്രശ്നമാണ് പാറ്റശല്യം. വീട്ടമ്മമാരുടെ നിത്യശത്രു കൂടിയാണ് പാറ്റകൾ. പാത്രങ്ങളിലും ഷെല്‍ഫുകളിലും കയറി ഇറങ്ങുന്നതിനൊപ്പം അസുഖങ്ങള്‍ പരത്താനും ഈ പാറ്റകള്‍ കാരണമാവുന്നുണ്ട്. പാറ്റശല്യം അകറ്റാൻ ഇതാ ചില മാർഗങ്ങൾ...
kitchen
എപ്പോഴും വീട് വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് പാറ്റശല്യത്തിനുള്ള ഒരു പ്രധാനപ്രതിരോധനടപടി. വൃത്തിഹീനമായ അടുക്കള , ശുചിമുറി എന്നിവിടങ്ങള്‍ പാറ്റകള്‍ക്ക് പ്രിയപ്പെട്ട സ്ഥലങ്ങള്‍ ആണ്. അതുപോലെ അലമാരകള്‍ , ബുക്ക് ഷെല്‍ഫ് എല്ലാം. വീട്ടില്‍ മാലിന്യങ്ങള്‍ ഇല്ലാതാക്കിയാല്‍ പാറ്റശല്യം അകറ്റാം.
പാറ്റഗുളിക ഒരു പരിധി വരെ പാറ്റകളെ ഇല്ലാതാക്കും. അലമാരകളിലും വാഷ്‌ബേസിനിലും ഒക്കെ പാറ്റഗുളിക ഇട്ടു വച്ചാല്‍ പാറ്റശല്യം കുറയും. പല വിധത്തിലുള്ള പാറ്റഗുളികകള്‍ ലഭ്യമാണ്. എന്നാല്‍ ചെറിയ കുട്ടികള്‍ ഉള്ള വീടുകളില്‍ ഇവ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക.
cockroaches
വീട്ടിനുള്ളില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളം കെട്ടി നില്‍ക്കുന്നത് പാറ്റകള്‍ പെരുകാന്‍ കാരണമാകും. വെള്ളം ചോരുന്നത് ഒഴിവാക്കുക. നല്ല സൂര്യപ്രകാശം വീടുകള്‍ക്കുള്ളില്‍ ഉണ്ടെങ്കില്‍ തന്നെ പാറ്റകള്‍ കുറയും.
cockroaches
ലോഷൻ ഉപയോഗിച്ച് തറ പതിവായി തുടയ്‌ക്കുക. ഭക്ഷണം അന്വേഷിച്ച് എത്തുന്ന പാറ്റകളെ ഇത്തരം രൂക്ഷഗന്ധങ്ങള്‍ തുരത്തി ഓടിക്കും. അതേസമയം തറ വൃത്തിയാക്കുമ്പോള്‍ അധികം നനവ് വരാതിരിക്കാന്‍ ശ്രദ്ധിക്കുക.
പാറ്റകൾ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിൽ കറുവപ്പട്ടയുടെ പൊടി വിതറുന്നത് പാറ്റകളെ തുരത്തുവാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ആണ്.