താരനകറ്റാന്‍ വീട്ടിലെ ചില പൊടിക്കൈകള്‍
താരൻ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. താരൻ കാരണം ചിലരിൽ തല ചൊറിച്ചിലും ഉണ്ടാകാം. താരൻ ഒരുതരം ഫംഗസ് അണുബാധയാണ്. താരനകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം...
ടീ ട്രീ ഓയിൽ പരമ്പരാഗതമായി സോറിയാസിസ്, മുഖക്കുരു തുടങ്ങിയ അവസ്ഥകൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്നു. കൂടാതെ, ഇതിന് ശക്തമായ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് താരൻ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.
കറ്റാർവാഴയും ആര്യവേപ്പിലയും താരൻ അകറ്റാൻ സഹായകമാണ്. രണ്ടിനും മികച്ച ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങളുണ്ട്. 2 ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ 10-15 ആര്യവേപ്പിലയുമായി യോജിപ്പിക്കുക. മിനുസമാർന്ന മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റ് ഇടുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
ഉലുവയിൽ ഉയർന്ന പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചിൽ, താരൻ എന്നിവ തടയാനും മുടിയുടെ വരൾച്ച, കഷണ്ടി, മുടി കൊഴിച്ചിൽ തുടങ്ങിയ പലതരം തലയോട്ടി പ്രശ്‌നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു. ഉലുവ പേസ്റ്റ് തലയിൽ 15 മിനുട്ട് തേച്ചുപിടിപ്പിക്കുക.ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
എല്ലാത്തരം മുടിയിലും പ്രവർത്തിക്കുന്ന ഒരു ഫലപ്രദമായ ഘടകമാണ് തൈര്. ഇതിന് ആൻറി ഇൻഫ്ലമേറ്ററി സവിശേഷതയും ശിരോചർമ്മം തണുപ്പിക്കുന്ന ഗുണങ്ങളുമുണ്ട്. ഇത് താരൻ, വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ശിരോചർമ്മം എന്നിവയ്ക്ക് വളരെയധികം സഹായിക്കുന്നു.
papaya
അര കപ്പ് തൈര് പപ്പായ പേസ്റ്റുമായി കലർത്തി തലയിൽ തേച്ചുപിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം ഷാപൂ ഉപയോഗിച്ച് കഴുകി കളയുക. ഇത് താരൻ നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നതോടൊപ്പം ശിരോചർമ്മം ശുദ്ധീകരിക്കാനും മുടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു.