ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ ഇവ ഉപയോഗിക്കാം
വരണ്ട പാദങ്ങളും വിണ്ടുകീറിയ ഉപ്പൂറ്റിയും ഇവ രണ്ടും മിക്കവരെയും വിഷമിപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ്. കാലിനടിയിലെ ചര്‍മ്മത്തിന്റെ കട്ടി കൂടുന്നതും ഈര്‍പ്പം കുറയുന്നതുമൊക്കെ പാദങ്ങളുടെ സൗന്ദര്യം നശിപ്പിക്കും. ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാന്‍ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ടിപ്സുകൾ പരിചയപ്പെടാം...
15
oats
രണ്ട് ടീസ്പൂൺ ഓട്സ് പൊടിച്ചത് പാദങ്ങളിൽ പുരട്ടി മസാജ് ചെയ്യുന്നത് പാദങ്ങളിലെ വിണ്ടുകീറിൽ തടയാൻ സഹായിക്കും.
25
sugar
പഞ്ചസാര പാദങ്ങളിൽ പുരട്ടുന്നത് പാദങ്ങൾ കൂടുതൽ സോഫ്റ്റാകാനും വിണ്ടുകീറുന്നത് തടയാനും ഫലപ്രദമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.
35
lemon
ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തി അതില്‍ പാദങ്ങള്‍ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളില്‍ ചെരുനാരങ്ങനീര് പുരട്ടി ഉരച്ചു കഴുകിയാല്‍ കാലിന്‍റെ ഉപ്പൂറ്റി വിള്ളല്‍ മാറുകയും പാദങ്ങള്‍ക്ക് ഭംഗി ലഭിക്കുകയും ചെയ്യും.
45
rose water
ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം വിണ്ടുകീറിയ ഭാഗത്ത് 15 ദിവസം തുടര്‍ച്ചയായി പുരട്ടിയാല്‍ വിണ്ടുകീറൽ മാറാൻ സഹായിക്കും.
55
aloe vera
കറ്റാർവാഴ ജെൽ പാദങ്ങളിൽ പുരട്ടുന്നത് വിണ്ടുകീറുന്നത് തടയുക മാത്രമല്ല ചർമ്മം കൂടുതൽ മൃദുലമാകാനും സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ജെൽ പുരട്ടാം.
Latest Videos