Weight Loss Drinks| ഈ പാനീയങ്ങൾ 'ഫാറ്റ്' കുറയ്ക്കാൻ സഹായിക്കും
ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ധാരാളം പാനീയങ്ങൾ ഇന്നുണ്ട്. ചില പാനീയങ്ങൾ ദിവസം മുഴുവനും അധിക കലോറി കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ കുറിച്ചറിയാം...
green tea
ഉപാപചയ പ്രവർത്തനം വർധിപ്പിക്കാൻ കഴിവുള്ള കാറ്റെച്ചിനുകളുടെയും കഫീന്റെയും സമ്പന്നമായ ഉറവിടമാണ് ഗ്രീൻ ടീ. 150 മില്ലിഗ്രാം കഫീൻ കലർന്ന ഗ്രീൻ ടീ മൂന്നാഴ്ച്ച തുടർച്ചയായി കുടിച്ചവർ ഭാരക്കുറവ് ഉണ്ടാകുന്നത് പഠനത്തിൽ കണ്ടെത്താനായെന്ന് 2005 ലെ ഒരു പഠനത്തിൽ പറയുന്നു. മാത്രമല്ല ഗ്രീൻ ടീ അരക്കെട്ടിന്റെ ചുറ്റളവ് കുറയ്ക്കാനും സഹായിക്കുന്നു. എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (ഇജിസിജി) എന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നത്.
ginger
ഹൃദയ സംബന്ധമായ തകരാറുകൾ തടയാൻ സഹായിക്കുന്ന ധാരാളം ഗുണങ്ങൾ ഇഞ്ചിയിലുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുകയും എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
black tea
കട്ടൻ കാപ്പിയിൽ ഏകദേശം 50 മില്ലിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ അളവ് വർദ്ധിപ്പിക്കുന്നു. കലോറി ഉപഭോഗം കുറയ്ക്കാനും കൊഴുപ്പ് വിഘടിപ്പിക്കാനും സഹായിക്കുന്നതിനാൽ പോളിഫെനോളുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
vegetable juice
വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് വെജിറ്റബിൾ ജ്യൂസ്. പച്ചക്കറി ജ്യൂസിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൊഴുപ്പ് കോശങ്ങൾ പുറപ്പെടുവിക്കുന്ന ഹോർമോണാണ് ലെപ്റ്റിൻ, ഇത് അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ലെപ്റ്റിൻ കുറയ്ക്കാൻ പച്ചക്കറി ജ്യൂസ് സഹായിക്കുന്നു.
smoothie
പഴങ്ങളും പാലും പരിപ്പും ചേർത്ത സ്മൂത്തി കലോറി കുറയ്ക്കാൻ സഹായിക്കുന്നു. സ്മൂത്തികൾ പോഷക ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല,
ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു.