കുട്ടികൾക്ക് ഈ ഭക്ഷണങ്ങൾ നൽകൂ; രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും
കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് ഇക്കാലത്ത് വളരെ അനിവാര്യമാണ്. രോഗപ്രതിരോധസംവിധാനം മെച്ചപ്പെടുത്താൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കുട്ടികളുടെ ഇമ്യൂണിറ്റി അഥവാ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഗുണകരമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

കുട്ടികളുടെ വളർച്ചയ്ക്ക് അനിവാര്യമായ ധാരാളം പ്രോട്ടീനുകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. എട്ടുമാസം മുതൽ കുട്ടികൾക്ക് തൈര് നൽകാവുന്നതാണ്.

കുട്ടികളുടെ കാഴ്ചശക്തിയ്ക്കും, കണ്ണുകളുടെ വികസനത്തിനും കാരറ്റ് സഹായിക്കുന്നു. കാരറ്റിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ കുട്ടകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധ തടയുന്നതിനും ചീര വളരെയേറെ സഹായകമാണ്. ചീരയിൽ അയൺ, വിറ്റാമിൻ സി, ബീറ്റ കരോട്ടിൻ, ആന്റി ഓക്സിഡൻറുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള പഴങ്ങൾ നൽകുന്നത് ആരോഗ്യത്തിന് നല്ലതാണ്. ചെറുപഴങ്ങൾ, ഓറഞ്ച്, മുന്തിരി, സ്ട്രോബറി, ബ്ലാക്ക് ബെറികൾ, റാസ്ബെറി തുടങ്ങിയവ കുട്ടികൾക്ക് നൽകുക.

പ്രതിരോധശേഷി കൂട്ടാൻ പപ്പായ ഗുണകരമാണ്. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനും അണുബാധ തടയുന്നതിനും അസുഖങ്ങൾ വരാതിരിക്കാനും പപ്പായ ഉത്തമമാണ്.