ഈ തണുപ്പ് കാലത്ത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

First Published Jan 1, 2021, 10:32 AM IST

മനുഷ്യനിലെ രോഗപ്രതിരോധ സംവിധാനങ്ങൾ ഏറ്റവും കൂടുതൽ ദുർബലമാകുന്ന സമയമാണ് തണുപ്പ് കാലം. ഈ സമയത്ത്, നമ്മുടെ ശരീരത്തിന് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ആവശ്യമാണ്. ഈ തണുപ്പ് കാലത്ത് രോ​ഗ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ഉൾപ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

നെയ്യ്: രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ചതാണ് നെയ്യ്. വിറ്റാമിൻ എ, കെ, ഇ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് നെയ്യ്. ആരോഗ്യകരമായ കൊഴുപ്പിന്റെയും ഉറവിടം കൂടിയാണിത്. നെയ്യ് ശരീരത്തിൽ ഊർജ്ജവും സൃഷ്ടിക്കുന്നു. കൂടാതെ, ഇത് നിങ്ങളുടെ ദഹനവ്യവസ്ഥ, കുടൽ, ചർമ്മം, മുടി എന്നിവ ആരോഗ്യകരമായി നിലനിർത്തും.

ബദാം: മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക് തുടങ്ങിയ  പോഷകങ്ങളുടെ ഉറവിടമാണ് ബദാം. ഇവയ്ക്ക് പുറമേ ‘വിറ്റാമിൻ ഇ’ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്ന ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു.

ഇഞ്ചി: വൈറസ്, ബാക്‌ടീരിയ എന്നിവ മൂലമുണ്ടാകുന്ന നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതാണ് ഇഞ്ചി. രാവിലെ വെറുംവയറ്റിൽ ഇഞ്ചി ചായ അല്ലെങ്കിൽ ഇഞ്ചി ചേർത്ത മിശ്രിതം കഴിക്കുന്നത് പല രോഗങ്ങളെയും അകറ്റി നിർത്തുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

നെല്ലിക്ക: ആരോഗ്യകരമായ പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും ഗുണങ്ങൾ അടങ്ങിയ സൂപ്പർഫുഡാണ് നെല്ലിക്ക. വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ ഉറവിടമാണ് നെല്ലിക്ക. ഓറഞ്ചിനേക്കാൾ 20 മടങ്ങ് വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, അതിനാൽ ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് ഇത്. വൻകുടലിനെ ശുദ്ധീകരിക്കാൻ നെല്ലിക്ക സഹായിക്കുന്നു, ശരീരത്തിൽ നിന്ന് അധിക വിഷവസ്തുക്കളെ നീക്കംചെയ്യുന്നു.

മസാല ചായ: പെരുംജീരകം, ഏലയ്ക്ക, കുരുമുളക്, കറുവപ്പട്ട തുടങ്ങിയവ കൊണ്ട് തയ്യാറാക്കുന്ന ഒന്നാണ് മസാല ചായ. തണുത്ത കാലാവസ്ഥയെ നേരിടാൻ മസാല ചായ ഏറെ ഉത്തമമാണെന്നാണ് പഠനങ്ങൾ പറയുന്നത്.

മഞ്ഞൾ: രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കുർകുമിൻ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. നമ്മൾ തയ്യാറാക്കുന്ന ഭക്ഷണത്തിൽ മഞ്ഞൾ കൂടി ചേർക്കുന്നത് പ്രതിരോധശേഷിയെ വർദ്ധിപ്പിക്കാൻ സഹായിക്കും. ദിവസവും മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് രോ​ഗങ്ങളെ ചെറുക്കാൻ സഹായിക്കും.