പ്രതിരോധശേഷി കൂട്ടാം, ദഹനപ്രശ്നങ്ങൾ അകറ്റാം; ഇതാ ഒരു സ്പെഷ്യൽ ചായ
തുളസിയും ഇഞ്ചിയും ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നുണ്ടെന്ന് നമ്മുക്കറിയാം. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹന പ്രശ്നങ്ങൾ അകറ്റാനുമെല്ലാം തുളസിയും ഇഞ്ചിയും ചേർത്ത ചായ മികച്ചതാണെന്ന് പഠനങ്ങൾ പറയുന്നു.
ginger thulasi tea
ഇഞ്ചി തുളസി ചായ വൃക്കകളെ സംരക്ഷിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഇഞ്ചിയിലെയും തുളസിയിലെയും സംയുക്തങ്ങൾ സഹായിക്കുന്നു.
skin care
ഈ ചായ പതിവായി കുടിക്കുന്നത് ചർമ്മ പ്രശ്നങ്ങൾക്ക് ഫലപ്രദമാണ്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഈ ഡിറ്റോക്സ് ഡ്രിങ്ക് ഫലപ്രദമാണ്.
periods
ഇഞ്ചി തുളസി ചായ കുടിക്കുന്നത് ആർത്തവ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കം. വായിൽ ഉണ്ടാകുന്ന ദോഷകരമായ ബാക്ടീരിയകൾക്കും അണുക്കൾക്കുമെതിരെ പോരാടാൻ സഹായിക്കുന്ന ആന്റിമൈക്രോബിയൽ ഗുണങ്ങൾ തുളസിയിൽ അടങ്ങിയിട്ടുണ്ട്.
diabetes
ഭക്ഷണ ശേഷം ഈ ഡ്രിങ്ക് കുടിക്കുന്നത് ഭക്ഷണം പൂർണ്ണമായും വേഗത്തിൽ ദഹിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു.
tulsi tea
പ്രമേഹമുള്ളവർ ദിവസവും തുളസി ചായ കുടിക്കുന്നത് ശീലമാക്കാം. ചായ തയ്യാറാക്കുമ്പോൾ മധുരം ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.