MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Health
  • കുട്ടികളിലെ ക്യാൻസർ : മാതാപിതാക്കൾ അവഗണിക്കാൻ പാടില്ലാത്ത ഏഴ് ലക്ഷണങ്ങൾ

കുട്ടികളിലെ ക്യാൻസർ : മാതാപിതാക്കൾ അവഗണിക്കാൻ പാടില്ലാത്ത ഏഴ് ലക്ഷണങ്ങൾ

ഫെബ്രുവരി 15 അന്താരാഷ്ട്ര ബാല്യകാല ക്യാൻസർ ദിനമായി ആചരിക്കുന്നു. കുട്ടികളിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ മാതാപിതാക്കൾ നേരത്തെ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.  International Childhood Cancer 2026

1 Min read
Author : Resmi Sreekumar
Published : Feb 16 2026, 10:23 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
കുട്ടികളിലെ ക്യാൻസർ : മാതാപിതാക്കൾ അവഗണിക്കാൻ പാടില്ലാത്ത ഏഴ് ലക്ഷണങ്ങൾ
Image Credit : Getty

കുട്ടികളിലെ ക്യാൻസർ : മാതാപിതാക്കൾ അവഗണിക്കാൻ പാടില്ലാത്ത ഏഴ് ലക്ഷണങ്ങൾ

ഫെബ്രുവരി 15 അന്താരാഷ്ട്ര ബാല്യകാല ക്യാൻസർ ദിനമായി ആചരിക്കുന്നു. കുട്ടികളിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ മാതാപിതാക്കൾ നേരത്തെ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ചൈൽഡ്ഹുഡ് ക്യാൻസർ എന്നത് 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഉണ്ടാകുന്ന അർബുദമാണ്.

27
ഇന്ത്യയിൽ, ഓരോ വർഷവും കുട്ടികളിൽ ഏകദേശം 50,000-75,000 പുതിയ ക്യാൻസറുകൾ കണ്ടെത്തുന്നു
Image Credit : Getty

ഇന്ത്യയിൽ, ഓരോ വർഷവും കുട്ടികളിൽ ഏകദേശം 50,000-75,000 പുതിയ ക്യാൻസറുകൾ കണ്ടെത്തുന്നു

മുതിർന്നവരുടെ ക്യാൻസറുകളെ അപേക്ഷിച്ച് കുട്ടിക്കാലത്തെ ക്യാൻസർ അപൂർവ്വമായി തുടരുമ്പോൾ, എണ്ണം ക്രമാനുഗതമായി വളരുകയാണ്. ലോകമെമ്പാടുമുള്ള മൊത്തം ക്യാൻസറുകളുടെ 1-3% മാത്രമേ 15 വയസ്സിന് താഴെയുള്ള കുട്ടികളിൽ കണ്ടെത്തുന്നുള്ളൂ. ഇന്ത്യയിൽ, ഓരോ വർഷവും കുട്ടികളിൽ ഏകദേശം 50,000-75,000 പുതിയ ക്യാൻസറുകൾ കണ്ടെത്തുന്നു.

Related Articles

Related image1
International Childhood Cancer Day 2025: കുട്ടികളിലെ ക്യാൻസറിന്‍റെ സൂചനകളെ അവഗണിക്കരുത്
Related image2
World Cervical Cancer Elimination Day 2025 : സെർവിക്കൽ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
37
 കുട്ടികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ക്യാൻസർ രക്താർബുദമാണ്
Image Credit : Getty

കുട്ടികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ക്യാൻസർ രക്താർബുദമാണ്

കുട്ടികളില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്ന ക്യാൻസറുകളാണ് രക്താർബുദം, മസ്തിഷ്ക അർബുദം, ലിംഫോമകൾ, ന്യൂറോബ്ലാസ്റ്റോമ, വില്‍ംസ് ട്യൂമർ, ബോണ്‍ ട്യൂമര്‍ തുടങ്ങിയവ. കുട്ടികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ക്യാൻസർ രക്താർബുദമാണ് (30-35%), അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് രക്താർബുദം (ALL) ആണ് ഏറ്റവും സാധാരണമായത്. കുട്ടികളിലെ 20-25% കാൻസറുകളും തലച്ചോറിലെയും കേന്ദ്ര നാഡീവ്യൂഹത്തിലെയും മുഴകളാണ്.

47
ഹോഡ്ജ്കിൻസ്, നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ എന്നിവയുൾപ്പെടെയുള്ള ലിംഫോമകളും (10-15%) ഈ ബാല്യകാല ക്യാൻസറുകളിൽ ഉൾപ്പെടുന്നു
Image Credit : Asianet News

ഹോഡ്ജ്കിൻസ്, നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ എന്നിവയുൾപ്പെടെയുള്ള ലിംഫോമകളും (10-15%) ഈ ബാല്യകാല ക്യാൻസറുകളിൽ ഉൾപ്പെടുന്നു

ഹോഡ്ജ്കിൻസ്, നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ എന്നിവയുൾപ്പെടെയുള്ള ലിംഫോമകളും (10-15%) ഈ ബാല്യകാല ക്യാൻസറുകളിൽ ഉൾപ്പെടുന്നു. ന്യൂറോബ്ലാസ്റ്റോമ, വിൽംസ് സാർക്കോമ, റെറ്റിനോബ്ലാസ്റ്റോമ, ഓസ്റ്റിയോസാർക്കോമ, എവിംഗ്സ് സാർക്കോമ എന്നിവയാണ് മറ്റ് തരത്തിലുള്ള ബാല്യകാല സോളിഡ് ട്യൂമറുകൾ.

57
കുട്ടിയുടെ ശരീരഭാരം പെട്ടെന്ന് കുറയുക. അകാരണമായി വണ്ണം കുറയുന്നത് ക്യാൻസറിന്‍റെ ലക്ഷണമാകാം.
Image Credit : Getty

കുട്ടിയുടെ ശരീരഭാരം പെട്ടെന്ന് കുറയുക. അകാരണമായി വണ്ണം കുറയുന്നത് ക്യാൻസറിന്‍റെ ലക്ഷണമാകാം.

കുട്ടിയുടെ ശരീരഭാരം പെട്ടെന്ന് കുറയുക. അകാരണമായി വണ്ണം കുറയുന്നത് ക്യാൻസറിന്‍റെ ലക്ഷണമാകാം. ശരീരഭാരം കുറയുന്നത് തുടർച്ചയായി സംഭവിക്കുകയാണെങ്കിൽ കൂടുതൽ ജാഗ്രത പാലിക്കണം. കുട്ടിക്ക് സന്ധികളിലും കാലുകളിലും വീക്കമോ കഠിനമായ വേദനയോ, എല്ലുകള്‍ക്ക് വേദനയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കുക. കുട്ടികളില്‍ എപ്പോഴും അമിത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതും നിസാരമായി കാണരുത്.

67
വയറിലെ വീക്കം, കഴുത്തിലെ വീക്കം, നീര്, തടിപ്പ് തുടങ്ങിയവയും ക്യാൻസറിന്റെ ലക്ഷണമാണ്.
Image Credit : Pixabay

വയറിലെ വീക്കം, കഴുത്തിലെ വീക്കം, നീര്, തടിപ്പ് തുടങ്ങിയവയും ക്യാൻസറിന്റെ ലക്ഷണമാണ്.

വയറിലെ വീക്കം, കഴുത്തിലെ വീക്കം, നീര്, തടിപ്പ് തുടങ്ങിയവയും ക്യാൻസറിന്റെ ലക്ഷണമാണ്. തുടർച്ചയായ പനി, ഇടയ്ക്കിടെയുള്ള അണുബാധ, രാത്രിയിൽ അമിതമായി വിയർക്കുക, രാവിലെ എഴുന്നേ‍ൽക്കുമ്പോൾ ഉണ്ടാകുന്ന ഛർദ്ദി എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.

77
കുട്ടിയ്ക്ക് എപ്പോഴും തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കണം
Image Credit : social media

കുട്ടിയ്ക്ക് എപ്പോഴും തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കണം

കുട്ടിയ്ക്ക് എപ്പോഴും തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കണം. ബ്രെയിൻ ട്യൂമർ ഉള്ള പല കുട്ടികളും രോഗനിർണയത്തിന് മുമ്പ് തലവേദന അനുഭവപ്പെടുന്നതായി ആരോഗ്യ വിദ​ഗ്ധർ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
കാൻസർ

Latest Videos
Recommended Stories
Recommended image1
സ്ത്രീകൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ
Recommended image2
രാവിലെ ചെയ്യുന്ന ഈ 5 അബദ്ധങ്ങൾ വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു
Recommended image3
വിട്ടുമാറാത്ത ക്ഷീണം ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങൾ
Related Stories
Recommended image1
International Childhood Cancer Day 2025: കുട്ടികളിലെ ക്യാൻസറിന്‍റെ സൂചനകളെ അവഗണിക്കരുത്
Recommended image2
World Cervical Cancer Elimination Day 2025 : സെർവിക്കൽ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved