പ്രമേഹ സാധ്യത കുറയ്ക്കാം, പ്രതിരോധശേഷി വർദ്ധിപ്പിക്കാം; ഈ പാനീയം കുടിക്കുന്നത് ശീലമാക്കൂ

First Published Jan 10, 2021, 11:14 AM IST

പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച ഒരു പാനീയമാണ് ഗ്രീൻ ടീ. ഗ്രീൻ ടീയിൽ ആന്റിഓക്സിഡന്റുകളും പോളിഫിനോളുകളും ഫ്ലേവനോയിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

​ഗ്രീൻ ടീ കുടിക്കുന്നത് ടെെപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് 'ഡയബറ്റിസ് ആൻഡ് മെറ്റബോളിസം' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്രീൻ ടീയ്ക്ക് കഴിയുമെന്ന് നിരവധി പഠനങ്ങളിൽ സൂചിപ്പിക്കുന്നു.

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റായ പോളിഫിനോളുകൾ  രക്തസമ്മർദം നിയന്ത്രിക്കാനും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു.

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാൻ ഗ്രീൻ ടീയ്ക്ക് കഴിയും. പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും പ്രധാന കാരണങ്ങളിലൊന്ന് ശരീരത്തിൽ അടിഞ്ഞു കൂടുന്ന അമിത കൊഴുപ്പും പൊണ്ണത്തടിയുമാണ്.

ഗ്രീൻ ടീ ദിവസവും കുടിക്കുമ്പോൾ ശരീരഭാരം കുറയുന്നതായി നെതര്‍ലാന്‍ഡിലും ജപ്പാനിലും നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ഗ്രീൻ ടീ പതിവായി കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തളളാൻ സഹായിക്കും. ഗ്രീൻ ടീ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് പുറമെ, ചർമ്മത്തിന് തിളക്കം നൽകുന്നതിന് ആവശ്യമായ പോഷകങ്ങളുടെ ഒരു സ്രോതസ്സാണ് ഗ്രീൻ ടീ.