വൃക്കകളുടെ ആരോഗ്യം: ഭക്ഷണ രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ
അറിഞ്ഞും അറിയാതെയുമുള്ള ജീവിതശൈലിയിലെ മാറ്റങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. അതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് വൃക്കകളുടെ ആരോഗ്യം. കൃത്യമല്ലാത്ത ഭക്ഷണ ക്രമീകരണമാണ് പലരോഗങ്ങളും വരുന്നതിന്റെ പ്രധാന കാരണം. ഇവ ഒഴിവാക്കൂ.

ഉപ്പിന്റെ ഉപയോഗം
അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഒരു ദിവസം 5 ഗ്രാമിന് താഴെ മാത്രമേ ഉപ്പ് ഉപയോഗിക്കാൻ പാടുള്ളു.

വെള്ളം
ശരീരത്തിൽ ആവശ്യമായ വെള്ളമില്ലെങ്കിലും വൃക്കരോഗങ്ങൾ എളുപ്പം പിടിപെടും. അതിനാൽ നിർജ്ജലീകരണം തടയാനും വൃക്കകളെ സംരക്ഷിക്കാനും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
പ്രോട്ടീൻ അമിതമാകരുത്
പ്രോട്ടീൻ ശരീരത്തിന് ആവശ്യമാണെങ്കിലും ഇത് അമിതമാകുന്നത് വൃക്കകളുടെ ആരോഗ്യം തകരാറിലാവാൻ കാരണമാകുന്നു.
പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും വൃക്ക രോഗങ്ങൾ ഉള്ളവർ ചില പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് വൃക്കകളുടെ ആരോഗ്യം കൂടുതൽ വഷളാവാൻ കാരണമാകും.
ഇക്കാര്യങ്ങളും ശ്രദ്ധിക്കൂ
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൃത്യമായ ഭക്ഷണക്രമീകരണം ഉണ്ടായിരിക്കണം. പുറത്തുനിന്നുള്ള പാക്കറ്റ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

