കൊവിഡ് കാലത്ത് നിങ്ങള്‍ ഏറെ ശ്രദ്ധ നല്‍കേണ്ട വിഷയം; അറിയാം ചില 'ടിപ്‌സ്'

First Published 17, Oct 2020, 4:16 PM

കൊവിഡ് 19 ഒരു ആരോഗ്യ പ്രതിസന്ധി മാത്രമായല്ല തുടരുന്നത്. സാമൂഹിക- സാമ്പത്തിക രംഗങ്ങള്‍ തുടങ്ങി മനുഷ്യന്‍ നിത്യേന ഇടപെട്ടുകൊണ്ടിരിക്കുന്ന സര്‍വ മേഖലകളേയും അത് ബാധിച്ചുകഴിഞ്ഞു. ഈ ഘട്ടത്തില്‍ നമ്മള്‍ മാനസികമായി തളര്‍ന്നുപോകാനും തകര്‍ന്നുപോകാനുമുള്ള സാധ്യതകളേറെയാണ്. ചിലരെങ്കിലും ഇത്തരത്തില്‍ തങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങളെ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ വലിയ വിഭാഗം പേരും ഈ പ്രശ്‌നങ്ങളെ മനസിലാക്കുന്നില്ല എന്നതാണ് സത്യം. കൊവിഡ് കാലത്തെ സംഘര്‍ഷങ്ങള്‍ സ്വയം തിരിച്ചറിയേണ്ടത് പ്രധാനമാണ്. ശേഷം നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ക്ക് തന്നെ ചെയ്യാവുന്ന ചിലത് കൂടി അറിയാം. മാനസികമായി നിങ്ങളെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന ആറ് 'ടിപ്‌സ്' ഇതാ....

ലോക്ഡൗണ്‍ ആയതോടെ മിക്കവരും പതിവുകളെല്ലാം തെറ്റിയ ഒരു ജീവിതശൈലിയിലേക്ക് കടന്നിട്ടുണ്ട്. ഇത് മനസിന്റെ ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല. പതിവായി ചെയ്യുന്ന കാര്യങ്ങള്‍ അത് പോലെ തന്നെ സമയത്തിന് ചെയ്ത് തീര്‍ക്കുക.

അധികസമയവും 'ഫ്രീ' ആയതിനാല്‍ മിക്കവരുടേയും സോഷ്യല്‍ മീഡിയ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ഇത് തന്നെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നതിനും മറ്റുള്ളവരുമായി മത്സരിക്കുന്നതിനും വേണ്ടി വിനിയോഗിക്കരുത്. ഓരോരുത്തര്‍ക്കും അവരവരുടേതായ മൂല്യവും പ്രാധാന്യവുമുണ്ട്. ആ തിരിച്ചറിവില്‍ സന്തോഷമായി തുടരാന്‍ ശ്രമിക്കുക.

നിര്‍ബന്ധമായും എന്തെങ്കിലും ഹോബികളില്‍ ഏര്‍പ്പെടുക. ഇത് പുതുതായി കണ്ടെത്തുന്നതാണെങ്കില്‍ അത്രയും ഗുണകരം.

സാമൂഹികാകലം പാലിക്കേണ്ടതിനാല്‍ തന്നെ പ്രിയപ്പെട്ടവരുമായി നേരിട്ട് കാണുന്നതിനും കൂടുന്നതിനുമെല്ലാം ഇപ്പോഴും വിലക്കുകള്‍ തുടരുകയാണ്. അതിനാല്‍ ഓണ്‍ലൈനായി പ്രിയപ്പെട്ടവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുക. ഇത് മനസിന് ഏറെ ഗുണകരമാണ്.

ശരീരത്തിന്റെ പ്രതികരണങ്ങള്‍ സൂക്ഷ്മമായി മനസിലാക്കി പരിശീലിക്കുക. എന്താണ് ശരീരത്തിന് ആവശ്യമായി വരുന്നതെങ്കില്‍ അത് തീര്‍ച്ചയായും ശരീരം സൂചനകളിലൂടെ ആവശ്യപ്പെടും. വിശപ്പ്, ദാഹം, വിശ്രമം, വ്യായാമം, വിനോദം എന്നിങ്ങനെ ശരീരത്തിന് വേണ്ടതെല്ലാം സ്വയം തന്നെ മനസിലാക്കാന്‍ പഠിക്കുക.

വെറുതെ വീട്ടിലിരിക്കുമ്പോള്‍ ടിവി, പത്രം, ഓണ്‍ലൈന്‍ മീഡിയകള്‍ എന്നിവ മുഖാന്തരം ഓരോ വാര്‍ത്തകളും അപ്പപ്പോള്‍ നിങ്ങളെ തേടിയെത്തിയേക്കാം. എന്നാല്‍ എപ്പോഴും വാര്‍ത്തകളുടെ ലോകത്ത് തന്നെയിരിക്കുന്നത് നിങ്ങളുടെ മനസിനെ അല്‍പം 'നെഗറ്റീവ്' ആയി ബാധിച്ചേക്കാം. അതിനാല്‍ സംഗീതം, സിനിമ, നടത്തം, ക്രാഫ്റ്റ് വര്‍ക്ക്, ഗാര്‍ഡനിംഗ് പോലുള്ള മറ്റ് വിനോദങ്ങളിലേക്ക് നിങ്ങള്‍ സ്വയം ശ്രദ്ധ തിരിച്ചുവിടുക.

loader