- Home
- Life
- Health
- പനിയും ചുമയും മാത്രമല്ല കൊവിഡ് ലക്ഷണങ്ങള്‍; അറിയാം എട്ട് ലക്ഷണങ്ങളും അവയുടെ പ്രത്യേകതയും...
പനിയും ചുമയും മാത്രമല്ല കൊവിഡ് ലക്ഷണങ്ങള്‍; അറിയാം എട്ട് ലക്ഷണങ്ങളും അവയുടെ പ്രത്യേകതയും...
പനിയും ചുമയുമാണ് പ്രധാന ലക്ഷണങ്ങളായി കണക്കാക്കുന്നത്. എന്നാല്‍ ഇതില്‍ തന്നെ ചില വ്യക്തതകള്‍ വേണ്ടതുണ്ട്. അത് പോലെ ഇവയ്ക്ക് പുറമെ വന്നേക്കാവുന്ന ലക്ഷണങ്ങളെ കുറിച്ചും അടിസ്ഥാനപരമായ വിവരങ്ങള്‍ അറിയേണ്ടത്. അതിന് സഹായകമായി, എട്ട് പ്രധാന കൊവിഡ് ലക്ഷണങ്ങളെ കുറിച്ചാണ് ഇനി വിശദമാക്കുന്നത്

കൊവിഡ് ലക്ഷണമായി വരുന്ന ചുമ, സാധാരണഗതിയില്‍ അനുഭവപ്പെടുന്ന ചുമയില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഈ വ്യത്യസ്തത തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പുകവലിക്കുന്നവരാണെങ്കില്‍ അതിന്റെ ഭാഗമായുണ്ടാകുന്ന ചുമയാണെന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതകളേറെയാണ്. അതിനാല്‍ തന്നെ ചുമയിലുള്ള അസാധാരണത്വം മനസിലാക്കി, പരിശോധനയ്ക്ക് വിധേയരാവുക.

കൊവിഡ് ലക്ഷണമായി ചിലരിലെങ്കിലും ചെങ്കണ്ണ് ഉണ്ടാകുന്നുണ്ട്. ചൈനയില്‍ നടന്ന ഒരു പഠനവും ഈ വിവരം ശരിവയ്ക്കുന്നുണ്ട്. കണ്ണ് ചുവക്കുക, കണ്ണില്‍ നിന്ന് വെള്ളം വന്നുകൊണ്ടിരിക്കുക, കണ്ണില്‍ വീക്കം ഉണ്ടാവുക തുടങ്ങിയ വിഷമതകളെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം.

ശ്വാസകോശത്തിനെ ബാധിക്കുന്ന രോഗമായതിനാല്‍ തന്നെ ചിലരില്‍ കൊവിഡിന്റെ ഭാഗമായി നേരിയ ശ്വാസതടസവും കണ്ടേക്കാം. ഇക്കാര്യം പല സന്ദര്‍ഭങ്ങളിലും ശ്രദ്ധിക്കാതെ പോകാന്‍ സാധ്യതയുണ്ട്. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിന് മുമ്പ് തന്നെ ഇത് കണ്ടെത്തുക.

ഉദരസംബന്ധമായ പ്രശ്‌നങ്ങളും കൊവിഡ് ലക്ഷണമായി വരാറുണ്ട്. വയറിളക്കം, ഛര്‍ദ്ദി, വയറുവേദന, ഓക്കാനം എന്നിങ്ങനെ ഏത് തരത്തിലുമാകാം കൊവിഡിന്റെ ഭാഗമായി ഉദരപ്രശ്‌നങ്ങളുണ്ടാകുന്നത്. പിതവിന് വിരുദ്ധമായി ഇത്തരം ബുദ്ധിമുട്ടുകളെന്തെങ്കിലും അനുഭവപ്പെട്ടാല്‍ പരിശോധന നടത്തുന്നതാണ് ഉചിതം.

വൈറല്‍ അണുബാധകളിലെല്ലാം തന്നെ ക്ഷീണം അനുഭവപ്പെടാം. കൊവിഡിന്റെ കാര്യത്തിലും ഇത് സമാനം തന്നെ. ആകെ കൊവിഡ് രോഗികളില്‍ 63 ശതമാനം പേരിലും കൊവിഡ് ലക്ഷണമായി ക്ഷീണം കാണാമെന്നാണ് പഠനങ്ങള്‍ അവകാശപ്പെടുന്നത്. ഇതോടൊപ്പം തന്നെ ചിലരില്‍ പേശീവേദനയും ഉണ്ടായേക്കാം.

കൊവിഡ് 19 ശരീരത്തെ പല രീതിയിലാണ് ബാധിക്കുകയെന്ന് നമ്മള്‍ കണ്ടു. ന്യൂറോളജിക്കലായ പ്രശ്‌നങ്ങളും കൊവിഡ് സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചിലരില്‍ 'ബ്രെയിന്‍ ഫോഗ്' അഥവാ കാര്യങ്ങളില്‍ അവ്യക്തത അനുഭവപ്പെടുന്ന അവസ്ഥ കണ്ടേക്കാം. ഉറക്കപ്രശ്‌നം, മറവി പോലുള്ള പ്രശ്‌നങ്ങളും കൊവിഡിന്റെ അനന്തരഫലമായി വരുന്നുണ്ട്.

'ഹാര്‍ട്ട് ബീറ്റ്‌സ്' അസാധാരണമാം വിധം ഉയരുക, താളഗതിയില്‍ വ്യത്യാസം വരിക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും കൊവിഡ് ലക്ഷണമായി കണക്കാക്കാം. പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ 'ജമാ കാര്‍ഡിയോളജി'യില്‍ വന്ന ഒരു പഠനറിപ്പോര്‍ട്ട് പ്രകാരം 78 ശതമാനം കൊവിഡ് രോഗികളിലും ഹൃദയസംബന്ധമായ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്.

ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥയും കൊവിഡ് ലക്ഷണങ്ങളിലൊന്നാണ്. ആദ്യഘട്ടങ്ങളില്‍ ഈ ലക്ഷണത്തെ കുറിച്ച് ആളുകള്‍ക്കിടയില്‍ കാര്യമായ അവബോധമുണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ മിക്കവരും ഇതെക്കുറിച്ച് അറിവുള്ളവരാണ്. കൊവിഡ് ഭേദമായാലും ചിലരില്‍ ദീര്‍ഘസമയത്തേക്ക് ഈ ലക്ഷണം തുടരാറുമുണ്ട്.