പെട്ടെന്നുണ്ടാകുന്ന മുടി കൊഴിച്ചിലിന് കാരണമാകുന്ന അഞ്ച് സാഹചര്യങ്ങള്‍...

First Published 15, Sep 2020, 1:09 PM

ജീവിതത്തില്‍ ഒരിക്കലെങ്കിലും മുടിയുടെ ആരോഗ്യത്തെ കുറിച്ചോര്‍ത്ത് ആധി പിടിക്കാത്ത ആളുകള്‍ കുറവായിരിക്കും. അക്കാര്യത്തില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വേര്‍തിരിവില്ല. പ്രധാനമായും മുടി കൊഴിച്ചില്‍ തന്നെയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ പ്രശ്‌നമായി വരാറ്. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ സംഭവിക്കാം. പ്രായാധിക്യം, പാരമ്പര്യം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് പൊതുവില്‍ മുടി കൊഴിച്ചിലിന് പിന്നിലെ കാരണങ്ങളാകാറ്. എന്നാല്‍ പെട്ടെന്നുണ്ടാകുന്ന മുടി കൊഴിച്ചിലിന് ഇടയാക്കുന്നത് നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ വന്ന പല മാറ്റങ്ങളുമാകാം. അത്തരത്തിലുള്ള അഞ്ച് സാഹചര്യങ്ങളെ തിരിച്ചറിയാം...

സ്ത്രീകളിലാണെങ്കില്‍ ഗര്‍ഭിണിയാകുമ്പോഴോ, പ്രസവത്തെ തുടര്‍ന്നോ, ഗര്‍ഭനിരോധന ഗുളികകള്‍ പതിവായി കഴിക്കുമ്പോഴോ, ആകര്‍ത്തവ വിരാമത്തെ തുടര്‍ന്നോ എല്ലാം മുടി കൊഴിച്ചില്‍ സംഭവിക്കാറുണ്ട്. ഇത് ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന മാറ്റമാണ്. ഗര്‍ഭാവസ്ഥയിലും പ്രസവശേഷവും ഉണ്ടാകുന്ന മുടി കൊഴിച്ചില്‍ ക്രമേണ പരിഹരിക്കപ്പെടേണ്ടതാണ്.

ചില ആരോഗ്യപ്രശ്‌നങ്ങളുടെ ഭാഗമായും പെട്ടെന്ന് മുടി കൊഴിച്ചില്‍ കണ്ടേക്കാം. പ്രധാനമായും തൈറോയ്ഡ് ആണ് ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടത്. എന്തുകൊണ്ടാണ് മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത് എന്ന് ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് മനസിലാക്കുന്നതാണ് എപ്പോഴും ഉത്തമം.

ചിലയിനം മരുന്നുകള്‍, ചികിത്സകള്‍ എന്നിവയുടെ ഭാഗമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ മുടി കൊഴിഞ്ഞുപോകുന്ന അവസ്ഥയുണ്ടാകാം. ഉദാഹരണത്തിന് ക്യാന്‍സര്‍ ചികിത്സയായ കീമോതെറാപ്പി, രക്തസമ്മര്‍ദ്ദം, വാതം, വിഷാദം എന്നിങ്ങനെയുള്ള അവസ്ഥകള്‍ക്കായി മരുന്ന് കഴിക്കുമ്പോള്‍ എല്ലാം മുടി കൊഴിച്ചില്‍ ഉണ്ടായേക്കാം.

ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും ആഘാതം സംഭവിക്കുമ്പോഴും പെട്ടെന്ന് മുടി കൊഴിച്ചില്‍ കണ്ടേക്കാം. പ്രിയപ്പെട്ട ആരുടെയെങ്കിലും വേര്‍പാട് അല്ലെങ്കില്‍ കടുത്ത പനി എന്നിങ്ങനെയുള്ള അവസ്ഥകളൊക്കെ ഇതിന് ഉദാഹരണമാണ്.

ഡയറ്റിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളും മുടി കൊഴിച്ചിലിന് കാരണമായേക്കാം. മുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പ്രോട്ടീന്‍, അയേണ്‍ എന്നിവയുള്‍പ്പെടെയുള്ള ഘടകങ്ങളുടെ അഭാവം പ്രകടമാകുന്നതും മുടി കൊഴിച്ചിലിന്റെ രൂപത്തിലാകാം.

loader