ഓസ്റ്റിയോപൊറോസിസിന്‍റെ ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്
അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയത്തെയാണ് ഓസ്റ്റിയോപൊറോസിസ് രോഗമെന്ന് പറയുന്നത്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്ന മൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാനും എല്ലുകള്‍ ദുര്‍ബലമാകാനും കാരണമാകും.

ഓസ്റ്റിയോപൊറോസിസിന്‍റെ ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്
ഓസ്റ്റിയോപൊറോസിസിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
എല്ലുകൾ പൊട്ടുക
ചെറിയ വീഴ്ചകളിലോ പെട്ടെന്നുള്ള ചലനങ്ങളിലോ എല്ലുകൾ പൊട്ടുന്നത് ഓസ്റ്റിയോപൊറോസിസിന്‍റെ ലക്ഷണമാകാം.
നടുവേദന
അസ്ഥി വേദന, നടുവേദന, കഴുത്തു വേദന തുടങ്ങിയവയൊക്കെ ഇതിനൊപ്പെം ഉണ്ടാകാം.
മുട്ടുവേദന, നടക്കാന്‍ ബുദ്ധിമുട്ട്
മുട്ടുവേദന, നടക്കാന്‍ ബുദ്ധിമുട്ട് എന്നിവയും സൂചനകളാകാം.
ഉയരക്കുറവ്
ഉയരം കുറയുക അല്ലെങ്കിൽ പുറം വളഞ്ഞു പോവുക, കുനിഞ്ഞുള്ള നിൽപ്പ് തുടങ്ങിയവയൊക്കെ ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.
നഖങ്ങള്‍ പെട്ടെന്ന് പൊട്ടുക
നഖങ്ങള്‍ പെട്ടെന്ന് പൊട്ടുക, എല്ലുകള്‍ തള്ളി നില്‍ക്കുക തുടങ്ങിയവയും നിസാരമായി കാണേണ്ട.
പല്ലുകൾ കൊഴിയുക
താടിയെല്ലിലെ അസ്ഥിക്ഷയം കാരണം പല്ലുകൾ കൊഴിയുകയോ മോണ ഇറങ്ങുകയോ ചെയ്യാം.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam