Covid 19 : മൂന്നാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ചത് ഈ പ്രായത്തിലുള്ളവരെ; ഐസിഎംആർ
മൂന്നാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ചത് പ്രായം കുറഞ്ഞ ആളുകളെയാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ സർവയിൽ പറയുന്നു. രാജ്യത്തെ 37 ആശുപത്രികളിലാണ് സർവേ നടത്തിയത്. കൊവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയിൽ അതിവേഗം കുറയുകയാണ്. എന്നിരുന്നാലും, ഈ തരംഗം രണ്ടാം തരംഗത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു.
covid
ശരാശരി 44 വയസ്സ് വരെയുള്ള ആളുകളെയാണ് മൂന്നാം തരംഗത്തിൽ കൊറോണ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ തരംഗങ്ങളിൽ ശരാശരി 55 വയസ്സുള്ള രോഗബാധിതരെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
covid
ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുകൾക്ക് തൊണ്ടവേദനയല്ലാതെ കൊവിഡിന്റെ മറ്റ് ലക്ഷണങ്ങൾ കുറവാണെന്നും സർവേയിൽ പറയുന്നു. ഇക്കുറി വൈറസ് ബാധിക്കുന്നത് പ്രായം കുറഞ്ഞ ആളുകളെയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ഐസിഎംആർ അറിയിച്ചു.
covid
ചെറിയ പ്രായത്തിൽ തന്നെ ചിലർക്ക് പ്രതിരോധ ശേഷി തീരെ കുറഞ്ഞ അളവിലാണ് പ്രകടമായതെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ വ്യക്തമാക്കി.
covid
മൂന്നാം തരംഗത്തിൽ സാധാരണ വൈറൽ പനിയുമായി എത്തുന്ന ആളുകളാണ് കൂടുതലായും രോബാധിതരാകുന്നത്. മണം, രുചി എന്നിവ നഷ്ടപ്പെടുന്നവർ ചുരുക്കമാണ്.
covid
നിലവില്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനം ഗുരുതരമായ രോഗാവസ്ഥയ്ക്കും ഉയർന്ന തോതിലുള്ള മരണനിരക്കിനും ഇടയാക്കില്ലെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
covid
രാജ്യത്തെ വാക്‌സിന്‍ വിതരണം വളരെ പ്രയോജനകരമായെന്നും രണ്ടാം തരംഗത്തെ അപേക്ഷിച്ച് മരണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.